തിരുവനന്തപുരം: ലഹരിപദാർത്ഥങ്ങളുടെ വിതരണവും ഉപയോഗവും വ്യാപനവും തടയുന്നതിനായി പൊലീസ് രൂപം നൽകിയ യോദ്ധാവ് പദ്ധതിയിലൂടെ ഒക്ടോബർ ആറു മുതൽ 31വരെ 1131 പേർ പൊലീസിന് വിവരങ്ങൾ കൈമാറി. മലപ്പുറം ജില്ലയിൽ നിന്ന് 144ഉം, തിരുവനന്തപുരം റൂറൽ ജില്ലയിൽ നിന്ന് 104ഉം ആലപ്പുഴയിൽ നിന്ന് 76ഉം വിവരങ്ങൾ ലഭിച്ചു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ, ഫോട്ടോ, വീഡിയോ, ടെക്സ്റ്റ്, വോയിസ് എന്നിവ 99959 66666 എന്ന വാട്സ്ആപ്പ് നമ്പരിലൂടെയാണ് പൊലീസിന് കൈമാറേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |