SignIn
Kerala Kaumudi Online
Friday, 19 April 2024 10.12 AM IST

പോക്‌സോ കേസ് ഇരയെ അപമാനിച്ച എ.എസ്‌.ഐയ്ക്ക് സസ്‌പെൻഷൻ

ee

കൽപ്പറ്റ: പോക്സോ കേസിൽ ഇരയായ പട്ടികവർഗ വിദ്യാർത്ഥിയോട് അപമര്യാദയായി പെരുമാറിയ എ.എസ്.ഐയ്ക്ക് സസ്‌പെൻഷൻ. അമ്പലവയൽ സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ ടി.ജി. ബാബുവിനെയാണ് കണ്ണൂർ ഡി.ഐ.ജി സസ്പെൻഡ് ചെയ്തത്. ഇയാൾക്കെതിരെ പോക്‌സോ പ്രകാരം അമ്പലവയൽ പൊലീസ് കേസെടുത്തു.

കഴിഞ്ഞ ജൂലായ് 26ന് പതിനാറുകാരിയെ ഊട്ടിയിലെ ലോഡ്ജിൽ തെളിവെടുപ്പിന് കൊണ്ടുപോയ സമയത്താണ് സംഭവം. എസ്.ഐ സോബിൻ, ഗ്രേഡ് എ.എസ്.ഐ ടി.ജി. ബാബു, സിവിൽ പൊലീസ് ഓഫീസർ പ്രജിഷ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. തെളിവെടുപ്പ് പൂർത്തിയാക്കി ഊട്ടിയിൽ നിന്ന് മടങ്ങവെ നഗരത്തിൽ വണ്ടി നിറുത്തി. ടി.ജി. ബാബു പെൺകുട്ടിയെ മാറ്റി നിറുത്തി കൈയിൽ കയറി പിടിക്കുകയും മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തുകയും ചെയ്തുവെന്നാണ് പരാതി. ഷെൽട്ടർ ഹോമിലെ കൗൺസലിംഗിനിടെയാണ് പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. തുടർന്ന് സി.ഡബ്ല്യു.സി ജില്ല പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി.

ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര കൃത്യവിലോപം നടന്നതായാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. മൂന്ന് പേർക്കെതിരെയും വകുപ്പുതല അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജില്ല സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.