SignIn
Kerala Kaumudi Online
Saturday, 20 April 2024 4.01 AM IST

കെട്ടിയത് സംസ്കൃത കോളേജിൽ; ഗവർണറെ അപമാനിച്ച് എസ്.എഫ്.ഐ ബാനർ

gh

* രാജ്ഭവൻ ഇടപെട്ട് നീക്കി

തിരുവനന്തപുരം: സംസ്കൃത കോളേജ് കവാടത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന വാചകങ്ങളെഴുതി എസ്.എഫ്.ഐ കെട്ടിയ ബാനർ രാജ്ഭവൻ ഇടപെട്ട് നീക്കി.

കാമ്പസുകളിൽ ഗവർണർക്കെതിരെ എസ്.എഫ്.ഐ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു വരികയാണ്. ഇതിന്റെ ഭാഗമായാണ് വളരെ തരംതാണ വാചകമെഴുതി ബാനർ ഉയർത്തിയത്.

ബാനർ ദൃശ്യമാദ്ധ്യമങ്ങളിൽ വാർത്തയായതോടെ, രാജ്ഭവൻ കേരള വി.സിയുടെ ചുമതല വഹിക്കുന്ന ആരോഗ്യ സർവകലാശാല വി.സി ഡോ.മോഹൻ കുന്നുമ്മലിനോട് വിശദീകരണം തേടി. തുടർന്ന് രജിസ്ട്രാർ ബാനർ നീക്കംചെയ്യാൻ കോളേജ് പ്രിൻസിപ്പലിനോട് ആവശ്യപ്പട്ടു. പിന്നാലെ എസ്.എഫ്.ഐ പ്രവർത്തകർ തന്നെ ബാനർ അഴിച്ചുമാറ്റി.

നേരത്തേ പലവട്ടം നിർദ്ദേശിച്ചിട്ടും ബാനർ അഴിച്ചുമാറ്റാൻ വിദ്യാർത്ഥികൾ തയ്യാറായില്ലെന്ന് പ്രിൻസിപ്പൽ സർവകലാശാലാ അധികൃതരെ അറിയിച്ചു. എസ്.എഫ്.ഐയുടെ സംസ്കാരശൂന്യമായ നടപടിക്കെതിരെ സമൂഹ മാദ്ധ്യമങ്ങളിലുൾപ്പെടെ വലിയ വിമർശനമാണുയർന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.