തിരുവനന്തപുരം: വിദേശ മദ്യത്തിന് ക്ഷാമം തുടരുന്ന സാഹചര്യത്തിൽ അനധികൃത മദ്യവ്യാപനം തടയാൻ കർശന പരിശോധനയ്ക്ക് എക്സൈസ് കമ്മിഷണർ എസ്.ആനന്ദകൃഷ്ണൻ ഡെപ്യൂട്ടി കമ്മിഷണർമാർക്ക് നിർദ്ദേശം നൽകി. കാസർകോട്, വയനാട്, പാലക്കാട്, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ചെക്ക് പോസ്റ്റുകളിൽ കൂടുതൽ അംഗങ്ങളെ നിയോഗിച്ച് സൂക്ഷ്മ പരിശോധന നടത്താനും അതിർത്തി കടന്നുവരുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കാനും സർക്കുലറിൽ നിർദ്ദേശിച്ചിട്ടുണ്ട്.
അതിർത്തി കടന്നുള്ള സ്പിരിറ്റ് കടത്ത്, വാറ്റ് ചാരായം, മാഹി, പോണ്ടിച്ചേരി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള മദ്യക്കടത്ത്, രാസലഹരി അടക്കമുള്ള മറ്റ് ലഹരി വസ്തുക്കളുടെ വ്യാപനം എന്നിവയാണ് മദ്യക്ഷാമത്തെത്തുടർന്ന് എക്സൈസ് നേരിടുന്ന പ്രധാന വെല്ലുവിളികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |