തിരുവനന്തപുരം: കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നിർമ്മാണജോലിനടക്കുന്നതിനാൽ ഇന്നുമുതൽ ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.കൊല്ലത്തുനിന്ന് കന്യാകുമാരിയിലേക്കും തിരിച്ചുമുളള മെമു,കൊച്ചുവേളിയിൽ നിന്ന് നാഗർകോവിലിലേക്കും തിരിച്ചുമുള്ള എക്സ്പ്രസ് എന്നിവ 19,21,23,26 ദിവസങ്ങളിൽ റദ്ദാക്കി.24ന് പോർബന്തറിൽ നിന്ന് കൊച്ചുവേളിക്കുളള ട്രെയിൻ കൊല്ലത്ത് യാത്ര നിറുത്തും.കൊച്ചുവേളിയിൽ നിന്ന് ശ്രീഗംഗാനഗറിലേക്ക് 19,26നുമുള്ള ട്രെയിൻ ഒന്നര മണിക്കൂർ വൈകി വൈകിട്ട് 5.15നായിരിക്കും പുറപ്പെടുക. കൊച്ചുവേളിയിൽ നിന്ന് യശ്വന്തപുരത്തേക്കുള്ള ട്രെയിൻ 21ന് ഒരുമണിക്കൂർ വൈകി വൈകിട്ട് ആറിന് പുറപ്പെടും. നാഗർകോവിലിൽ നിന്ന് കോട്ടയത്തേക്കുള്ള പാസഞ്ചർ എക്സ്പ്രസ് 19,26 തീയതികളിൽ എല്ലാ സ്റ്റേഷനുകളിലും ഒരുമണിക്കൂർ വൈകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |