തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തി വരുന്ന സമരം നിറുത്തണമെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ ആവശ്യപ്പെട്ടു. നിർമ്മാണം നിറുത്തിവയ്ക്കണമെന്ന ആവശ്യം ശരിയോ എന്ന് സമരക്കാർ പരിശോധിക്കണം. മത്സ്യത്തൊഴിലാളികളുടെ ആറ് ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചതും അവയെല്ലാം നടപ്പാക്കി വരികയുമാണ്. ആവശ്യങ്ങൾ അംഗീകരിച്ച ശേഷവും സമരവുമായി മുന്നോട്ട് പോകുന്നത് എന്തിനാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |