ന്യൂഡൽഹി: പഞ്ചായത്തുകളിൽ ഒ.ബി.സി വിഭാഗത്തിന്റെ രാഷ്ട്രീയ പ്രാതിനിധ്യം പരിശോധിക്കാൻ ഏതെങ്കിലും കമ്മീഷൻ രൂപീകരിച്ചിട്ടുണ്ടോയെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി. പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തിന് സംസ്ഥാന നിയമങ്ങൾ ഭേദഗതി ചെയ്യേണ്ടതുണ്ടെന്നും കോടതി വാക്കാൽ പറഞ്ഞു. കമ്മിഷൻ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ രണ്ടാഴ്ചയ്ക്കകം നിർദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്ര സർക്കാർ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
ആർട്ടിക്കിൾ 340ൽ ഇത്തരം കമ്മീഷന് വ്യവസ്ഥയുണ്ടെങ്കിലും ഒരു കമ്മീഷനും രൂപീകരിച്ചിട്ടില്ലെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഹർജി രണ്ടാഴ്ച്ച കഴിഞ്ഞ് പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |