തിരുവനന്തപുരം: സർക്കാർ,അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ പിൻവാതിൽ നിയമനത്തിലൂടെ സി.പി.എം നടത്തുന്ന അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നേതൃത്വത്തിൽ എട്ടിന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലും ആലപ്പുഴയും കണ്ണൂരും ഒഴിച്ചുള്ള ജില്ലകളിൽ കളക്ടറേറ്റുകൾക്ക് മുന്നിലും ധർണ നടത്തുമെന്ന് കൺവീനർ എം.എം. ഹസൻ അറിയിച്ചു.ആലപ്പുഴയിൽ 9നും കണ്ണൂരിൽ 13നുമാണ് ധർണ. സെക്രട്ടറിയേറ്റിനു മുന്നിൽ നടക്കുന്ന ധർണയുടെ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കും. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി,രമേശ് ചെന്നിത്തല,യു.ഡി.എഫ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി,പി.ജെ. ജോസഫ്,എ.എ. അസീസ്,അനൂപ് ജേക്കബ്,മാണി സി. കാപ്പൻ തുടങ്ങിയ നേതാക്കൾ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |