SignIn
Kerala Kaumudi Online
Thursday, 18 April 2024 7.03 PM IST

കെ.സി.ബി.സി സമ്മേളനം നാളെ മുതൽ

കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി) സമ്മേളനം 5, 6, 7 തിയതികളിൽ കേരള കത്തോലിക്കാസഭയുടെ ആസ്ഥാനമായ പാലാരിവട്ടം പി.ഒ.സിയിൽ നടക്കും. കേരളത്തിലെ മുഴുവൻ കത്തോലിക്കാ രൂപതകളുടെയും മെത്രാന്മാർ പങ്കെടുക്കും.
കേരള കാത്തലിക് കൗൺസിലി (കെ.സി.സി)ന്റെയും കെ.സി.ബി.സിയുടെയും സംയുക്തയോഗം ഇന്ന് കെ.സി.ബി.സി പ്രസിഡന്റ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. 32 കത്തോലിക്കാ രൂപതകളുടെ അംഗങ്ങൾ ഉൾപ്പെടുന്ന കേരള കത്തോലിക്കാസഭയുടെ പാസ്റ്ററൽ കൗൺസിലാണ് കെ.സി.സി.

നാളെയും മറ്റന്നാളും നടക്കുന്ന കെ.സി.ബി.സി സമ്മേളനത്തിൽ വിഴിഞ്ഞം സമരം, ബഫർ സോൺ തുടങ്ങി സമൂഹവും സഭയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് മെത്രാൻ സമിതി വക്താവ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KCBC MEET
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.