SignIn
Kerala Kaumudi Online
Thursday, 25 April 2024 8.28 PM IST

നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ol

തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസികളുടെയും നാട്ടിൽ തിരിച്ചെത്തിയവരുടെയും മക്കളുടെ ഉപരിപഠനത്തിനായുള്ള നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഈ അദ്ധ്യയന വർഷം പ്രൊഫഷണൽ ബിരുദം, ബിരുദാനന്തര ബിരുദം എന്നീ കോഴ്സുകൾക്ക് ചേർന്ന വിദ്യാർത്ഥികൾക്കാണ് ആനുകൂല്യം ലഭിക്കുക. കുറഞ്ഞത് രണ്ടുവർഷമെങ്കിലും വിദേശത്ത് ജോലി ചെയ്തിട്ടുള്ള ഇ.സി.ആർ (എമിഗ്രേഷൻ ചെക്ക് റിക്വയേർഡ്) കാറ്റഗറിയിൽപ്പെട്ടവരുടെയും, രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് നാട്ടിൽ തിരിച്ചെത്തിയവരുടെയും മക്കളുടെ ഉപരിപഠനത്തിനാണ് സ്‌കോളർഷിപ്പ് ലഭിക്കുക. വാർഷികവരുമാനം രണ്ടുലക്ഷത്തിൽ അധികമാകാൻ പാടില്ല. പഠിക്കുന്ന കോഴ്സിന്റെ യോഗ്യതാപരീക്ഷയിൽ ചുരുങ്ങിയത് 60 ശതമാനത്തിലധികം മാർക്കുള്ളവരും, റഗുലർ കോഴ്സിന് പഠിക്കുന്നവരുമായിരിക്കണം. കൂടാതെ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച കോഴ്സുകൾക്കും, അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവരുമാകണം അപേക്ഷകർ. അപേക്ഷകൾ www.scholarship.norkaroots.org എന്ന വെബ്സൈറ്റിലൂടെയാണ് നൽകേണ്ടത്. അവസാന തീയതി 23. കൂടുതൽ വിവരങ്ങൾക്ക്: 04712770528, 2770543, 2770500,​ ടോൾ ഫ്രീ നമ്പർ 18004253939,​ 918802012345 (വിദേശത്തു നിന്ന് മിസ്ഡ് കാൾ സർവീസ്).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.