SignIn
Kerala Kaumudi Online
Tuesday, 16 April 2024 6.56 PM IST

ദേശീയ പാത 2025ൽ പൂർത്തിയാക്കും: മുഖ്യമന്ത്രി

pinaray

തിരുവനന്തപുരം; അസാദ്ധ്യമെന്ന് പലരും എഴുതിത്തള്ളിയ ദേശീയപാത വികസനം 2025ൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് എങ്ങുമെത്താതെ കിടന്ന വികസനത്തിന് നിശ്ചയദാർഢ്യത്തോടെയുള്ള നടപടികളാണ് 2016ൽ അധികാരത്തിൽ വന്ന സർക്കാർ സ്വീകരിച്ചതെന്നും തുടർച്ചയാണ് ഇപ്പോൾ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല ഗ്രീൻഫീൽഡ്‌ വീമാനത്താവള പദ്ധതിക്ക്‌ വൈകാതെ കേന്ദ്രാനുമതി ലഭ്യമാകുമെന്നാണ് പ്രതീക്ഷ. 3500 മീറ്റർ റൺവേ ഉൾപ്പെടുന്ന മാസ്‌റ്റർ പ്ലാനാണ്‌ തയ്യാറാക്കിയിട്ടുള്ളത്‌. കേന്ദ്രാനുമതി കിട്ടുന്നതോടെ സ്ഥലമേറ്റെടുക്കലിലേക്ക്‌ കടക്കും.

402 സി.സി ടിവി കാമറകൾ

റോഡുകളിലെ 2064 സി.സി ടിവി കാമറകളിൽ 402 എണ്ണമാണ്‌ പ്രവർത്തനക്ഷമമല്ലാത്തത്‌. ഇവ പ്രവർത്തിക്കാത്തതുമൂലം കേസിലെ പ്രതികളെ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യമില്ല.

9500 ഓഫീസുകളിൽ കെ-ഫോൺ

9500 സർക്കാർ ഓഫീസുകളിൽ കെ-ഫോണിലൂടെ ഇന്റർനെറ്റ്‌ കണക്ഷൻ നൽകി. ഐടി പാർക്കുകളിൽ 56.4 ലക്ഷം ചതുരശ്രയടി സ്ഥലം വികസിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.