തിരുവനന്തപുരം: സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെ അടുത്തിടെ അന്തരിച്ച മുൻ അംഗങ്ങൾക്ക് ആദരാഞ്ജലിയർപ്പിച്ച് നിയമസഭ. തന്റെ രാഷ്ട്രീയ ഗുരുവായ കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലിയർപ്പിക്കുന്നത് ഏറെ വിഷമത്തോടെയാണെന്ന് നിയമസഭയിലേക്ക് പുറപ്പെടും മുമ്പ് സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. മുൻ മന്ത്രിമാരായ പ്രൊഫ.എൻ.എം.ജോസഫ്,ആര്യാടൻ മുഹമ്മദ്,കോടിയേരി ബാലകൃഷ്ണൻ,ആലുവ മുൻ എം.എൽ.എ കെ.മുഹമ്മദാലി എന്നിവർക്കാണ് സഭ ചരമോപചാരമർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |