തിരുവനന്തപുരം: സമയപരിധിക്കുള്ളിൽ പുതുക്കാത്തതിനാൽ റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ സീനിയോറിറ്റി നഷ്ടപ്പെടാതെ പുതുക്കുന്നതിന് ഉത്തരവ് തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവായി.
2000 ജനുവരി ഒന്നു മുതൽ 2022 ഒക്ടോബർ 31 വരെയുള്ള കാലയളവിൽ റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കി തനത് സീനിയോറിറ്റി പുനസ്ഥാപിച്ചു നൽകാൻ 2023 ജനുവരി 1 മുതൽ 2023 മാർച്ച് 31 വരെ സമയമനുവദിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കുന്നതിന് എംപ്ലോയ്മെന്റ് ഡയറക്ടറെ ചുമതലപ്പെടുത്തി. അർഹരായവർ ഈ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |