തിരുവനന്തപുരം: കേരള സർവകലാശാല ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്സി. ബയോകെമിസ്ട്രി,ബയോടെക്നോളജി,എൻവയോൺമെന്റൽ സയൻസ് (റെഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒക്ടോബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.എഡ്. (2018 സ്കീം-റെഗുലർ,സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ബി.ടെക്. (2020 സ്കീം-റെഗുലർ) യു.സി.ഇ.കെ,ഫെബ്രുവരി-2023 പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി 4ന് തുടങ്ങും.
ജനുവരി 4ന് നടത്തുന്ന ഒന്നാം സെമസ്റ്റർ ബി.എ. (വിദൂരവിദ്യാഭ്യാസം) പരീക്ഷയ്ക്ക് യു.ഐ.ടി. തൊളിക്കോട് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ പെരിങ്ങമ്മല ഇക്ബാൽ കോളേജിൽ പരീക്ഷ എഴുതണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |