തിരുവനന്തപുരം: കേരള സർവകലാശാല വിദൂരവിദ്യഭ്യാസവിഭാഗം നടത്തുന്ന അഞ്ചാം സെമസ്റ്റർ യു.ജി. പ്രോഗ്രാമുകളുടെ (ബി.എ.,ബി.എസ്സി.,ബി.കോം.,ബി.ബി.എ.-2020 അഡ്മിഷൻ) ഓൺലൈൻ ക്ലാസുകൾ 21 മുതൽ ആരംഭിക്കും. വിശദവിവരങ്ങൾ www.ideku.net.
ബി.എ.പാർട്ട്-2 അഡിഷണൽ ലാംഗ്വേജ് അറബിക് (ആന്വൽ സ്കീം) ബി.എ.അഫ്സൽ-ഉൽ-ഉലാമ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 28വരെ അപേക്ഷിക്കാം.
അറബിക് വിഭാഗം നടത്തുന്ന ഹ്രസ്വകാല ഓൺലൈൻ കമ്മ്യൂണിക്കേറ്റീവ് അറബിക് കോഴ്സിന്റെ പതിനൊന്നാമത് ബാച്ചിലേക്ക് 25വരെ അപേക്ഷിക്കാം. യോഗ്യത:പ്ലസ് ടു/തത്തുല്യം,ഫീസ്: 6000 രൂപ,കാലാവധി:6 മാസം. ഫോൺ:0471-2308846
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |