തിരുവനന്തപുരം: കേരളത്തിൽ ഹൈഡ്രജൻ ഫില്ലിംഗ് സ്റ്റേഷനുകൾ തുടങ്ങുമെന്ന് കേന്ദ്ര പെട്രോളിയം സഹമന്ത്രി രാമേശ്വർ ടെലി.മോട്ടോർ വാഹന വകുപ്പിന്റെ സെമിനാർ ഇവോൾവ് 2023 രണ്ടാം ദിവസത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രകൃതിയ്ക്കിണങ്ങുന്ന ഇന്ധനങ്ങളിലേയ്ക്ക് മാറുന്നതിന് എല്ലാ സൗകര്യങ്ങളും പെട്രോളിയം മന്ത്രാലയം ചെയ്ത് നൽകും. പ്രകൃതി സൗഹൃദ ഇന്ധനങ്ങൾ ഉപയോഗിക്കുന്നതിൽ കേരളം മുൻപന്തിയിലാണ്. ഇക്കാര്യത്തിൽ കേരള സർക്കാരിനെ പ്രത്യേകമായി അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.മന്ത്രി ആന്റണി രാജു,അഡിഷണൽ ചീഫ് സെക്രട്ടറി ജ്യോതി ലാൽ,ട്രാൻസ്പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത്,അഡിഷണൽ ട്രാൻസ്പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |