പെരിയ (കാസർകോട്): കേരള -കേന്ദ്ര സർവകലാശാലയിൽ 2022-2023ലെ പി.എച്ച്ഡി പ്രവേശനത്തിനുള്ള അപേക്ഷാ തീയതി നീട്ടി. ഫെബ്രുവരി 6വരെ സർവകലാശാല വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. ബയോകെമിസ്ട്രി ആന്റ് മോളിക്യുലാർ ബയോളജി,കെമിസ്ട്രി, കെമേഴ്സ് ആന്റ് ഇന്റർനാഷണൽ ബിസിനസ്,കംപ്യൂട്ടർ സയൻസ്, എക്കണോമിക്സ്, എജ്യൂക്കേഷൻ,ഇംഗ്ലീഷ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചർ,എൻവയോൺമെന്റൽ സയൻസ്, ജിനോമിക് സയൻസ്, ജിയോളജി, ഹിന്ദി,ഇന്റർനാഷണൽ റിലേഷൻസ്,കന്നഡ, ലോ, ലിംഗ്വിസ്റ്റിക്സ്, മലയാളം, മനേജ്മെന്റ് സ്റ്റഡീസ്, മാത്തമാറ്റിക്സ്, ഫിസിക്സ്, പ്ലാന്റ് സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ ആന്റ് പോളിസി സ്റ്റഡീസ്, പബ്ലിക് ഹെൽത്ത് ആന്റ് കമ്മ്യൂണിറ്റി മെഡിസിൻ,സോഷ്യൽ വർക്ക്, ടൂറിസം സ്റ്റഡീസ്,യോഗ സ്റ്റഡീസ്, സുവോളജി എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ. യോഗ്യത ഉൾപ്പെടെയുള്ള വിവരങ്ങൾക്ക് www.cukerala.ac.in സന്ദർശിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |