SignIn
Kerala Kaumudi Online
Saturday, 20 April 2024 12.07 AM IST

തൊഴിലുറപ്പ് പണം തട്ടാൻ പഞ്ചായത്ത് അംഗങ്ങൾ പൂവച്ചലിൽ തട്ടിയത് 1.68ലക്ഷം

k

തിരുവനന്തപുരം: ഗ്രാമീണമേഖലയിലെ തൊഴിലുറപ്പ് പദ്ധതിയെ മറയാക്കി പഞ്ചായത്ത് അംഗങ്ങൾ പണം തട്ടുന്നത് വ്യാപകമാകുന്നു. പൂവച്ചൽ പഞ്ചായത്തിൽ ഒൻപത് അംഗങ്ങൾ ചേർന്ന് 1.68ലക്ഷം രൂപ തട്ടിയെടുത്തതാണ് ഒടുവിൽ പുറത്തുവന്നത്. സംസ്ഥാനവ്യാപകമായി തൊഴിലുറപ്പ് പദ്ധതി ഗുണഭോക്താക്കളെക്കുറിച്ച് സൂക്ഷ്മ പരിശോധന വേണമെന്ന ആവശ്യം ഇതോടെ ശക്തമായി.

മുൻവർഷങ്ങളിൽ വിവിധ ജില്ലകളിൽ നിന്ന് ഉയർന്ന പരാതികളിൽ ഒന്നോ രണ്ടോ പേരായിരുന്നു പ്രതിസ്ഥാനത്ത്. പൂവച്ചൽ പഞ്ചായത്തിലെ തട്ടിപ്പിൽ സി.പി.എം, സി.പി.ഐ, കോൺഗ്രസ്, ബി.ജെ.പി തുടങ്ങിയ പാർട്ടികളിലെയെല്ലാം അംഗങ്ങൾ ഉൾപ്പെട്ടതിനാൽ സംഭവം പുറത്തറിഞ്ഞില്ല. സി.പി.എം അംഗങ്ങളായ ഷീബ ഒ, രശ്‌മി ജി.ആർ, അജിത കെ.ആർ, ബിന്ദു വി, സി.പി.ഐ അംഗം ഷമീമ കെ.എസ്, കോൺഗ്രസ് അംഗങ്ങളായ സൗമ്യ ജോസ്, അനൂപ് ആർ, ബി.ജെ.പി അംഗങ്ങളായ അശ്വതി ബി.കെ, അഖില.വി എന്നിവർക്കെതിരെയാണ് ഗുരുതരമായ കണ്ടെത്തലുകളുള്ളത്. പാവപ്പെട്ടവർക്ക് ലഭിക്കേണ്ട 569 തൊഴിൽ ദിനങ്ങളാണ് ഒൻപത് അംഗങ്ങൾ തട്ടിയെടുത്തത്. 10,000രൂപ മുതൽ 27,000രൂപവരെയാണ് ഓരോരുത്തരും പണിയെടുക്കാതെ കൂലിയായി വാങ്ങിയത്. 2021 ഒക്ടോബർ ഒന്നു മുതൽ 2022മാർച്ച് 31വരെയുള്ള കാലയളവിൽ നടത്തിയ പ്രവർത്തനങ്ങളുടെ സോഷ്യൽ ഓഡിറ്റിംഗ് റിപ്പോർട്ടിലാണ് ഗുരുതരമായ കണ്ടെത്തലുകളുള്ളത്. റിപ്പോർട്ടിനുമേൽ നടപടി സ്വീകരിച്ചാൽ ഈ അംഗങ്ങൾ അയോഗ്യരാകും. അതിനാൽ സർക്കാരിന്റെ പരിഗണനയിലുള്ള റിപ്പോർട്ട് പൂഴ്ത്തിയെന്നാണ് അറിയുന്നത്.

തട്ടിപ്പിന്റെ വഴികൾ

1. പഞ്ചായത്ത് അംഗങ്ങൾക്കും തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാകാം. ഇതു മാറയാക്കി അംഗങ്ങൾ തങ്ങളുടെ പേരും തൊഴിൽ ആവശ്യമുള്ളവരുടെ പട്ടികയിൽ ഉൾപ്പെടുത്തും.

2. നിയമപ്രകാരം മസ്റ്ററിംഗ് ഉൾപ്പെടെ പൂർത്തിയാക്കും. ജോലിക്കു പോകില്ല. രാവിലെ 9 മുതൽ വൈകിട്ട് 5വരെ തൊഴിലാളികൾ പണിസ്ഥലത്ത് ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ.

3. ജോലിക്ക് മേൽനോട്ടം വഹിക്കാൻ ചുമതലപ്പെടുത്തുന്ന മേറ്റിനെ (സൂപ്പർവൈസർ) സ്വാധീനിച്ച് എല്ലാവരും ജോലിസ്ഥലത്ത് ഉണ്ടായിരുന്നതായി റിപ്പോർട്ട് നൽകും.

4.രാവിലെ 9നും 10നും ഇടയിലും വൈകിട്ട് 4നും 5നും ഇടയിലും ജോലിസ്ഥലത്ത് നിന്ന് തൊഴിലാളികളുടെ ഫോട്ടോ സൂപ്പർവൈസർ എടുക്കാറുണ്ട്

5.ഇക്കൂട്ടർ ഈ സമയം മാത്രം എത്തി മടങ്ങും.

 അവിടെ മെമ്പ‌ർ ഇവിടെ പണി

പൂവച്ചൽ പഞ്ചായത്തിലെ തട്ടിപ്പുകാരായ അംഗങ്ങൾ പഞ്ചായത്ത് യോഗവും സ്റ്രാൻഡിംഗ് കമ്മിറ്റി യോഗവും നടന്ന ദിവസങ്ങളിൽ തൊഴിലുറപ്പ് ഹാജർ ബുക്കിലും ഒപ്പുവച്ചിട്ടുണ്ട്. അതേദിവസം യോഗത്തിൽ പങ്കെടുത്ത് സിറ്റിംഗ് ഫീസും കൈപ്പറ്റി. പഞ്ചായത്തിനു വേണ്ടി ഔദ്യോഗിക യാത്രകൾ നടത്തി യാത്രബത്ത വാങ്ങിയ ദിവസങ്ങളിലും ഇതേ അംഗങ്ങൾക്ക് തൊഴിലുറപ്പ് കൂലിയും ലഭിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.