കൊച്ചി: കേരള ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ശരിവച്ചു. തിരഞ്ഞെടുപ്പിനെതിരെ നൽകിയ ഹർജി സിംഗിൾബെഞ്ച് തള്ളിയതിനെ ചോദ്യം ചെയ്ത് കോഴിക്കോട് ജില്ലയിലെ കുരുവട്ടൂർ സർവീസ് സഹകരണ ബാങ്ക് ചെയർമാൻ എൻ. സുബ്രഹ്മണ്യൻ ഉൾപ്പെടെ നൽകിയ അപ്പീൽ തള്ളിയാണ് ജസ്റ്റിസ് സി.ടി. രവികുമാർ, ജസ്റ്റിസ് കെ. ഹരിപാൽ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്.
അപ്പീൽ നൽകിയവർ പ്രതിനിധീകരിക്കുന്ന ബാങ്കുകൾ കേരള ബാങ്കിൽ ലയിച്ചു കഴിഞ്ഞെന്നും തിരഞ്ഞെടുപ്പു ചോദ്യം ചെയ്യാൻ ഇവരെ ബാങ്കുകൾ ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഡിവിഷൻ ബെഞ്ച് വിലയിരുത്തി. പ്രാഥമിക സഹകരണ സംഘങ്ങൾ കേരള ബാങ്കിന്റെ ഭാഗമായി കഴിഞ്ഞതിനാൽ അപ്പീൽ നിയമപരമായി നിലനിൽക്കില്ല. ലയനം പൂർത്തിയായ സാഹചര്യത്തിൽ അപ്പീലുകളുടെ പ്രസക്തി നഷ്ടപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |