തിരുവനന്തപുരം: കുട്ടികളിൽ സമ്പാദ്യശീലം വളർത്താൻ കേരള ബാങ്ക് ആവിഷ്കരിച്ച വിദ്യാനിധി പദ്ധതി 29ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മാസ്കോട്ട് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി വി. ശിവൻകുട്ടി, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ തുടങ്ങിയവർ പങ്കെടുക്കും. ഏഴുമുതൽ പന്ത്രണ്ടുവരെയുള്ള ക്ളാസുകളിലെ കുട്ടികൾക്ക് വിദ്യാനിധിയിൽ അംഗങ്ങളാകാം. 12 മുതൽ 16 വയസുവരെയുള്ളവർക്ക് സ്വന്തം സേവിംഗ്സ് അക്കൗണ്ട് തുറക്കാം. സൗജന്യ എസ്.എം.എസ്, സൗജന്യ ഡി.ഡി ചാർജ്, സൗജന്യ ആർ.ടി.ജി.എസ്, എൻ.ഇ.എഫ്.ടി, ഐ.എം.പി.എസ് സേവനങ്ങൾ, വിദ്യാഭ്യാസ വായ്പയ്ക്ക് മുൻഗണന, സൗജന്യ സർവീസ് ചാർജ്, സൗജന്യ എ.ടി.എം കാർഡ്, മൊബൈൽ ബാങ്കിംഗ് സൗകര്യം തുടങ്ങിയവ ലഭിക്കും. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ സ്കോളർഷിപ്പുകൾ ഈ അക്കൗണ്ട് വഴി ലഭിക്കും. പദ്ധതിയിൽ അംഗമായ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി രക്ഷാകർത്താവിന് സ്പെഷ്യൽ പ്രിവിലേജ് അക്കൗണ്ട് തുറക്കാനും സൗകര്യമുണ്ടാകും. രണ്ടുലക്ഷം രൂപ വരെയുള്ള അപകട ഇൻഷ്വറൻസ് പരിരക്ഷ ഈ അക്കൗണ്ട് ഉറപ്പാക്കും. ആദ്യ വർഷ പ്രീമിയം ബാങ്ക് നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |