SignIn
Kerala Kaumudi Online
Thursday, 25 April 2024 10.15 AM IST

കേരളബാങ്ക് നവീകരണത്തിന് സഹായം : നബാർഡ് ചെയർമാൻ

kerala-bank

തിരുവനന്തപുരം: കേരളബാങ്ക് നവീകരണത്തിന് നബാർഡ് സഹായം നൽകുമെന്ന് ചെയർമാൻ ഡോ. ജി.ആർ. ചിന്താല പറഞ്ഞു. കേരളബാങ്ക് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുനർവായ്പ നൽകുന്നതിൽ കേരളബാങ്കിന്റെ പുരോഗതിയിൽ നബാർഡ് ചെയർമാൻ സന്തുഷ്ടി പ്രകടിപ്പിച്ചു. 2019ൽ 2842 കോടിയായിരുന്ന പുനർവായ്പ നടപ്പുസാമ്പത്തിക വർഷം 8814കോടിയായി ഉയർന്നു. ബാങ്കിന്റെ ആധുനികവത്കരണത്തിനും കമ്പ്യൂട്ടർവത്കരണത്തിനും ഉദ്യോഗസ്ഥരുടെയും ഭരണസമിതി അംഗങ്ങളുടെയും നൈപുണ്യം വർദ്ധിപ്പിക്കുന്നതിനും നബാർഡിന്റെ ഫിനാൻഷ്യൽ ഇൻക്ലൂഷൻ ഫണ്ടിൽ നിന്ന് സാമ്പത്തിക സഹായം നൽകും. പരമാവധി ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും നിലനിറുത്തുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ,ബോർഡ് ഒഫ് മാനേജ്‌മെന്റ് ചെയർമാൻ വി.രവീന്ദ്രൻ,നബാർഡ് ചീഫ് ജനറൽ മാനേജർ പി.ബാലചന്ദ്രൻ, ബാങ്ക് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ പി.എസ്. രാജൻ, ചീഫ് ജനറൽ മാനേജർ കെ.സി. സഹദേവൻ എന്നിവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALABANK
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.