SignIn
Kerala Kaumudi Online
Thursday, 25 April 2024 2.10 AM IST

സഹകരണസ്ഥാപനങ്ങളിലെ പലിശനിരക്ക് വർദ്ധിപ്പിച്ചു

kerala-bank

തിരുവനന്തപുരം:സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപ പലിശ നിരക്ക് വർദ്ധിപ്പിച്ചു. പ്രാഥമിക സഹകരണ സംഘങ്ങൾ, കേരള ബാങ്ക് എന്നിവയുടെ പലിശ നിരക്കിലാണ് വർദ്ധന.
ദേശസാൽകൃത ബാങ്കുകളിലെയും ഇതര ബാങ്കുകളിലെയും നിക്ഷേപ പലിശ നിരക്കിനേക്കാൾ കൂടുതൽ സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്ക് ലഭ്യമാക്കും വിധം ക്രമീകരിക്കാൻ മന്ത്രി വി.എൻ വാസവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പലിശനിർണയ സമിതി യോഗത്തിൽ തീരുമാനിച്ചു.

സഹകരണ മന്ത്രിയുടെ ചേംബറിൽ നടന്ന യോഗത്തിൽ സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ, സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാർ അലക്സ് വർഗീസ്, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ എന്നിവർ പങ്കെടുത്തു.

#പുതുക്കിയ നിക്ഷേപപലിശനിരക്ക്
#പ്രാഥമിക സഹകരണ സംഘങ്ങളിൽ
15 - 45 ദിവസം വരെ 5.5 %
46 - 90 ദിവസം വരെ 6 %
91 -179 ദിവസം വരെ 6.5%
180 - 364 ദിവസം വരെ 6.75 %
ഒരു - രണ്ടു വർഷം വരെ 7.75 %
രണ്ടു വർഷത്തിൽ കൂടുതലുള്ളവയ്ക്ക് 7.75 %

#കേരള ബാങ്കിൽ

15 - 45 ദിവസം വരെ 5 ശതമാനം
46 - 90 ദിവസം വരെ 5.5 %
91- 179 ദിവസം വരെ 5.75 %
180 - 364 ദിവസം വരെ 6.25 %
ഒരു - രണ്ടു വർഷം വരെ 6.75 %
രണ്ടു വർഷത്തിൽ കൂടുതലുള്ളവയ്ക്ക് 6 .75 %

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA BANK
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.