തിരുവനന്തപുരം: ന്യൂനപക്ഷ സമുദായ വിദ്യാർത്ഥികൾക്കുള്ള മെരിറ്റ് അനുപാതം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നതായി കേരള കോൺഗ്രസ് (ജേക്കബ്) സംസ്ഥാന കമ്മിറ്റി അറിയിച്ചു. ജനസംഖ്യാനുപാതത്തിൽ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ നടപ്പാക്കണമെന്നത് വളരെ നാളുകളായി ഉയർന്നു വന്ന ആവശ്യമായിരുന്നു. കേരളത്തിലെ സാമുദായിക ഐക്യം നിലനിറുത്തിക്കൊണ്ട് മുന്നോട്ടു പോകാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും അത് കൃത്യമായി നടപ്പിലാക്കാൻ തയ്യാറാകണമെന്നും കേരള കോൺഗ്രസ് (ജേക്കബ് ) സംസ്ഥാന കമ്മിറ്റി വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |