SignIn
Kerala Kaumudi Online
Friday, 29 March 2024 8.36 PM IST

മുന്നറിയിപ്പുമായി ഗവർണർ : ആക്ഷേപിച്ചാൽ മന്ത്രിപ്പണി പോകും,​ സർക്കാർ-ഗവർണർ ഏറ്റുമുട്ടൽ പാരമ്യത്തിൽ

governor

തിരുവനന്തപുരം: ഗവർണർ പദവിയെ ആക്ഷേപിച്ചാൽ മന്ത്രിസ്ഥാനം റദ്ദാക്കുമെന്ന് മന്ത്രിമാർക്ക് മുന്നറിയിപ്പ് നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഏറെക്കാലമായി സംസ്ഥാന സർക്കാരുമായി തുടരുന്ന ഏറ്റുമുട്ടൽ ,ഇതോടെ എല്ലാ അതിരുകളും ലംഘിക്കുന്നതായി.

ട്വിറ്ററിലൂടെ ഗവർണറുടെ അസാധാരണ മുന്നറിയിപ്പ് ഇങ്ങനെ:- ''മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവർണറെ ഉപദേശിക്കാൻ എല്ലാ അവകാശവുമുണ്ട്. എന്നാൽ,ഗവർണർ പദവിയുടെ അന്തസ് ഇടിക്കുന്ന പ്രസ്താവനകൾ മന്ത്രിമാർ നടത്തുന്നത് മന്ത്രിപദവി പിൻവലിക്കുന്നതടക്കമുള്ള നടപടികൾ ക്ഷണിച്ചു വരുത്തും''.

ഗവർണർ ഭരണഘടനാപരമായ ചുമതലകൾ നിർവഹിക്കുന്നില്ലെന്നും, ആർ.എസ്.എസിന്റെ അജൻഡ നടപ്പാക്കുകയെന്ന ദൗത്യം ഏറ്റെടുത്തെന്നും കഴിഞ്ഞ12ന് മന്ത്രി ആർ.ബിന്ദു മാദ്ധ്യമങ്ങളോട് പറഞ്ഞതാണ് ഗവർണറെ പ്രകോപിപ്പിച്ചത്. ഗവർണറുടെ മുന്നറിയിപ്പിന് പിന്നാലെ, ഗവർണറെ ഇകഴ്‌ത്തി പറഞ്ഞിട്ടില്ലെന്ന് മന്ത്രി ബിന്ദു വിശദീകരിച്ചു.

ഭരണഘടനയുടെ 163, 164 അനുച്ഛേദങ്ങളിൽ ഗവർണർക്കുള്ള അധികാരം ചൂണ്ടിക്കാട്ടിയാണ് ഗവർണറുടെ മുന്നറിയിപ്പ്. 164പ്രകാരം മുഖ്യമന്ത്രിയെ ഗവർണർ നിയമിക്കണം .മറ്റ് മന്ത്രിമാരെ മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം നിയമിക്കണം. ഗവർണറുടെ പ്രീതിയുള്ളിടത്തോളം കാലം മന്ത്രിമാർക്ക് പദവിയിൽ തുടരാം. 163പ്രകാരം ഗവർണറെ ചുമതലകൾ നിർവഹിക്കുന്നതിൽ സഹായിക്കാനും ഉപദേശിക്കാനും മുഖ്യമന്ത്രി തലവനായി മന്ത്രിസഭയുണ്ടാവണം. ഭരണഘടനാ വിഷയങ്ങളിൽ ഗവർണറുടെ വിവേചന പ്രകാരമുള്ള തീരുമാനം അന്തിമമായിരിക്കും. വിവേചനാധികാരം ഉപയോഗിച്ചെന്നോ ഇല്ലെന്നോ ഉള്ള കാരണത്താൽ ഗവർണറുടെ നടപടികളുടെ സാധുത ചോദ്യം ചെയ്യപ്പെടാൻ പാടില്ല. മന്ത്രിമാർ ഗവർണർക്ക് നൽകിയ ഉപദേശങ്ങളൊന്നും കോടതിയിൽ വിചാരണ ചെയ്യപ്പെടാൻ പാടില്ല.

മന്ത്രിയെ പിൻവലിക്കൽ വാദവും മറുവാദവും

1.ഭരണഘടനാപരമായ ചുമതലകൾ നിർവഹിക്കുന്നതിൽ തനിക്ക് തടസമുണ്ടാക്കുന്നെന്ന കാരണമാണ് അപ്രീതിക്ക് കാരണമായി ഗവർണർ ചൂണ്ടിക്കാട്ടുന്നത്.

മന്ത്രിമാരോടുള്ള ഗവർണറുടെ പ്രീതി വ്യക്തിപരമല്ലെന്നും, മന്ത്രിമാർ ഭരണഘടനാപരമായ ചുമതലകൾ നിറവേറുന്നുണ്ടോ എന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നും നിയമ വിദഗ്ദ്ധർ .

2. ഭരണഘടനാ പദവി രാഷ്ട്രപതിക്കും ഗവർണർക്കുമുള്ളതാണ്. ഇരുവരെയും ചുമതലകൾ നിർവഹിക്കുന്നതിൽ നിന്ന് തടയുന്നത് ഐ.പി.സി പ്രകാരം കുറ്റകരമാണെന്ന് ഗവർണർ

മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്നും സ്വന്തം താത്പര്യമല്ല, മന്ത്രിസഭയുടെ ശുപാർശയാണ് നടപ്പാക്കേണ്ടതെന്നും സുപ്രീംകോടതി ഉത്തരവുണ്ട്.

മന്ത്രി ബിന്ദു പറഞ്ഞത്

'' ഒരു വർഷം മുൻപ് നിയമസഭ പാസാക്കിയ സർവകലാശാലാ ഭേദഗതി ബിൽ ഒപ്പിടാതെ ഗവർണറുടെ കൈയിലിരിക്കുന്നു. സ്വയംഭരണ കോളേജുകളിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും അനിവാര്യമായ സുരക്ഷാ സംവിധാനങ്ങളടക്കമുള്ള സുപ്രധാന ബില്ലാണത്. ന്യൂനതകളോ അപാകതകളോ ചൂണ്ടിക്കാട്ടി തിരിച്ചയയ്ക്കാം. ആർ.എസ്.എസിന്റെ പാളയത്തിൽ പോയാണ് ഗവർണർ കാര്യങ്ങൾ ആലോചിക്കുന്നത്.

സർക്കാർ ഗവർണറുമായി നേരിട്ട് യുദ്ധത്തിനില്ല. പ്രയാസപ്പെടുത്തുന്ന സ്ഥിതിവിശേഷം ഒഴിവാക്കാനുള്ള ചുമതല മുഖ്യമായി ഗവർണർക്കാണ്.''

മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ശു​പാ​ർ​ശ വേ​ണം​:​ ​പി.​ഡി.​ടി​ ​ആ​ചാ​രി

ന്യൂ​ഡ​ൽ​ഹി​:​ ​മ​ന്ത്രി​മാ​രെ​ ​പി​ൻ​വ​ലി​ക്കു​മെ​ന്ന് ​ഗ​വ​ർ​ണ​ർ​ ​പ്ര​സ്‌​താ​വി​ച്ചെ​ങ്കി​ലും​ ​ഒ​റ്റ​യ്‌​ക്ക് ​ഉ​ത്ത​ര​വി​ടാ​നു​ള്ള​ ​അ​ധി​കാ​രം​ ​ഭ​ര​ണ​ഘ​ട​ന​ ​ന​ൽ​കു​ന്നി​ല്ലെ​ന്ന് ​ഭ​ര​ണ​ഘ​ട​നാ​ ​വി​ദ​ഗ്‌​ദ്ധ​നും​ ​മു​ൻ​ ​ലോ​ക്‌​സ​ഭാ​ ​സെ​ക്ര​ട്ട​റി​ ​ജ​ന​റ​ലു​മാ​യ​ ​പി.​ഡി.​ടി​ ​ആ​ചാ​രി​ ​പ​റ​ഞ്ഞു. മ​ന്ത്രി​സ​ഭ​ ​പി​രി​ച്ചു​വി​ടാ​നും​ ​മ​ന്ത്രി​മാ​രെ​ ​പി​ൻ​വ​ലി​ക്കാ​നും​ ​ഗ​വ​ർ​ണ​ർ​ക്ക് ​ഭ​ര​ണ​ഘ​ട​ന​യു​ടെ​ 164​(1​)​ ​വ​കു​പ്പ് ​ഉ​പാ​ധി​ക​ളോ​ടെ​ ​അ​ധി​കാ​രം​ ​ന​ൽ​കു​ന്നു​ണ്ട്.​ ​സ​ർ​ക്കാ​ർ​ ​ഭൂ​രി​പ​ക്ഷ​മി​ല്ലാ​തെ​ ​അ​ധി​കാ​ര​ത്തി​ൽ​ ​തു​ട​രു​മ്പോ​ഴാ​ണ് ​പി​രി​ച്ചു​വി​ടു​ന്ന​ത്.​ ​മ​ന്ത്രി​മാ​രു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ശു​പാ​ർ​ശ​ ​പ്ര​കാ​ര​മാ​ണ് ​ഗ​വ​ർ​ണ​ർ​ ​ഉ​ത്ത​ര​വി​ടേ​ണ്ട​ത്.​ ​ഗ​വ​ർ​ണ​ർ​ക്ക് ​സ്വ​മേ​ധ​യാ​ ​ഉ​ത്ത​ര​വി​ടാ​ൻ​ ​ക​ഴി​യി​ല്ല.​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​സ​ർ​ക്കാ​രി​നാ​ണ് ​കൂ​ടു​ത​ൽ​ ​അ​ധി​കാ​രം.​ ​ഗ​വ​ർ​ണ​ർ​ക്ക് ​കൂ​ടു​ത​ൽ​ ​അ​ധി​കാ​ര​മു​ണ്ടെ​ന്ന് ​പ​ഴ​യ​ ​കോ​ട​തി​ ​വി​ധി​ക​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ഗ​വ​ർ​ണ​റെ​ ​ആ​രോ​ ​തെ​റ്റി​ദ്ധ​രി​പ്പി​ച്ചി​രി​ക്കാം.​ ​അ​ത്ത​രം​ ​കോ​ട​തി​ ​വി​ധി​ക​ൾ​ ​പ​ല​തും​ ​പി​ന്നീ​ട് ​ഓ​വ​ർ​ ​റൂ​ൾ​ ​ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും​ ​ആ​ചാ​രി​ ​പ​റ​ഞ്ഞു.

സ​ർ​വ​ക​ലാ​ശാ​ലാ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​സ​ർ​ക്കാ​ർ​ ​ഇ​ട​പെ​ടു​മ്പോ​ൾ​ ​ചി​ല​ർ​ ​'​പി​പ്പി​ടി​ക​ൾ​'​ ​കാ​ട്ടു​ന്നു.​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​ ​ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ് ​ല​ക്ഷ്യം.​ ​എ​തി​ർ​പ്പ് ​ഗൗ​നി​ക്കേ​ണ്ട​തി​ല്ല.​ ​ഇ​ടു​ങ്ങി​യ​ ​മ​ന​സു​ള്ള​വ​രാ​ണ് ​വി​ക​സ​ന​ത്തെ​ ​ത​ട​യു​ന്ന​ത്
-​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ,​ ​മു​ഖ്യ​മ​ന്ത്രി

മ​ന്ത്രി​മാ​രെ​ ​പി​ൻ​വ​ലി​ക്കാ​നു​ള്ള​ ​അ​വ​കാ​ശം​ ​ഗ​വ​ർ​ണ​ർ​ക്കി​ല്ല.​ ​ഭ​ര​ണ​ഘ​ട​ന​യി​ൽ​ ​ഗ​വ​ർ​ണ​റു​ടെ​യും​ ​സ​ർ​ക്കാ​രി​ന്റെ​യും​ ​സ്ഥാ​ന​ത്തെ​ക്കു​റി​ച്ച് ​പ​റ​ഞ്ഞി​ട്ടു​ണ്ട്.​ ​ഗ​വ​ർ​ണ​ർ​ക്ക് ​ഇ​ഷ്ട​മി​ല്ലെ​ന്നു​ ​ക​രു​തി​ ​മ​ന്ത്രി​മാ​രെ​ ​പി​ൻ​വ​ലി​ക്കാ​നാ​കി​ല്ല
-​ ​വി.​ഡി.​ ​സ​തീ​ശ​ൻ,​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOVERNOR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.