കോട്ടയം : സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാർത്ഥികളുടെ മെരിറ്റ് സ്കോളർഷിപ്പുകളിൽ 80:20 അനുപാതം അനുവദിച്ചുളള സർക്കാർ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ഓർത്തഡോക്സ് സഭാ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദീയസ്ക്കോറസ് മെത്രാപ്പോലീത്ത. ന്യൂനപക്ഷങ്ങൾക്കുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ സന്തുലനമുണ്ടാക്കാൻ വിധി കാരണമാകും. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിൽ ന്യൂനപക്ഷങ്ങൾക്കുള്ള അവകാശങ്ങൾ പൂർണമായും സംരക്ഷിക്കുമെന്നാണ് വിശ്വാസം. ക്രിസ്തീയ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാൻ ജസ്റ്റിസ് ബെഞ്ചമിൻ കോശി അദ്ധ്യക്ഷനായ കമ്മിഷനെ നിയമിച്ച നടപടി സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |