SignIn
Kerala Kaumudi Online
Thursday, 18 April 2024 11.48 PM IST

കൊടി, ബാനർ നിയന്ത്രണം: സർക്കുലർ അപൂർണമെന്ന് ഹൈക്കോടതി

kerala-hc

കൊച്ചി: കൊടിതോരണങ്ങളും ബാനറുകളും നിയന്ത്രി​ക്കാനായി സർക്കാർ ഇറക്കിയ പുതിയ സർക്കുലറും അപൂർണമെന്ന് ഹൈക്കോടതി.

കൈവരികളിലും മീഡിയനുകളിലും ട്രാഫിക് ഐലൻഡുകളിലും കൊടിതോരണങ്ങൾ പാടില്ലെന്നുള്ള കോടതി നിലപാട് ജൂലായ് അഞ്ചിന് പുറപ്പെടുവിച്ച പുതിയ സർക്കുലറിലും ഇല്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

കോടതിയുടെ നിലപാട് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്ന് അഡിഷണൽ അഡ്വക്കേറ്റ് ജനറൽ അറിയിച്ചു.

പന്തളം മന്നം ആയുർവേദ സഹകരണ മെഡിക്കൽ കോളേജിന്റെ പ്രവേശന കവാടത്തിലെ കൊടിമരങ്ങൾ നീക്കം ചെയ്യാൻ പൊലീസ് സംരക്ഷണം തേടിയുള്ള മന്നം ഷുഗർ മില്ലിന്റെ ഹർജി 10 ദിവസത്തിന് ശേഷം പരിഗണിക്കാൻ മാറ്റി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA HC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.