കൊച്ചി: ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ചതിനെതിരെ എം.പിമാരായ ഹൈബി ഇൗഡനും ടി.എൻ. പ്രതാപനും ഹൈക്കോടതിയിൽ ഹർജി നൽകി. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ നടപ്പാക്കുന്ന നിയമങ്ങൾ മൂലം ദുരിതമനുഭവിക്കുന്നവരെ കാണാനും അവരുടെ പ്രശ്നങ്ങൾ കേൾക്കാനുമാണ് എം.പിമാർ യാത്രാനുമതി തേടിയത്. ഇൗ അപേക്ഷയിൽ മറുപടി ലഭിക്കാത്തതിനെത്തുടർന്ന് എം.പിമാർ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പരാതി നൽകി. തുടർന്ന് ദ്വീപിൽ കൊവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ ഏഴു ദിവസം ക്വാറന്റൈനിൽ കഴിയേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ നിരസിച്ചു. ക്വാറന്റൈനിലിരിക്കാൻ തയ്യാറാണെന്ന് കാണിച്ച് ഇരുവരും വീണ്ടും അപേക്ഷ നൽകിയെങ്കിലും കാരണമൊന്നും വ്യക്തമാക്കാതെ നിരസിച്ചെന്ന് ഹർജിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |