SignIn
Kerala Kaumudi Online
Thursday, 25 April 2024 5.35 PM IST

കേരളകൗമുദി ഓണപ്പതിപ്പ് പ്രകാശനം ചെയ്തു

kerala

തിരുവനന്തപുരം: കേരളകൗമുദി ഓണപ്പതിപ്പ് മലയാളത്തിന്റെ പ്രിയകവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി കേരളകൗമുദി ഡയറക്ടർ ശൈലജ രവിക്ക് നൽകി പ്രകാശനം ചെയ്തു. ശ്രീകുമാരൻ തമ്പിയുടെ വസതിയിൽ നടന്ന ചടങ്ങിൽ സ്പെഷ്യൽ പ്രോജക്ട്സ് എഡിറ്റർ മഞ്ചു വെള്ളായണി, ജനറൽ മാനേജർ (സെയിൽസ്) ശ്രീസാഗർ, പ്രൊഡക്‌ഷൻ ഹെഡ് കെ.എസ്.സാബു എന്നിവർ പങ്കെടുത്തു. കേരളകൗമുദിയുടെ ഉപഹാരം ഡയറക്ടർ ശൈലജ രവി ശ്രീകുമാരൻ തമ്പിക്ക് നൽകി. മഹാകവി കുമാരനാശാന്റെ വീണപൂവ് കാവ്യം സമ്പൂർണമായി അർത്ഥസഹിതം ഓണപ്പതിപ്പിലുണ്ട്. കഥാകുലപതി ടി.പത്മനാഭനുമായി വി.എസ്.രാജേഷ് നടത്തിയ അഭിമുഖം, കെ.കെ.സുധാകരന്റെ 'കാർകൂന്തൽ മണമുള്ള രാത്രികൾ' നോവലെറ്റ്, തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുരയുടെ കോമഡി ത്രില്ലർ, മുൻമന്ത്രി സി.ദിവാകരന്റെ നർമ്മംകലർന്ന അനുഭവങ്ങൾ, ശ്രീകുമാർ പള്ളീലേത്തിന്റെ ചിറാപുഞ്ചിരി, ഡി.പ്രദീപ്കുമാറിന്റെ എന്തൊരു ചെയ്ഞ്ച് മലയാളിക്കും മലയാളത്തിനും എന്നീ ഫീച്ചറുകളും പ്രമുഖരുടെയും പുതുതലമുറയുടെയും കഥകൾ, കവിതകൾ എന്നിവയും ഓണപ്പതിപ്പിലുണ്ട്. വില:നൂറ് രൂപ. കേരളകൗമുദി ഏജന്റുമാരിൽ നിന്നും ബുക്ക് സ്റ്റാളുകളിലും ഓണപ്പതിപ്പ് ലഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA KAUMUDI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.