തിരുവനന്തപുരം: എല്ലാവർക്കും കിടപ്പാടമെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച ലൈഫ് പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ച 10,000 വീടുകളുടെ ഗൃഹപ്രവേശം ഇന്ന് നടക്കും. ഉച്ചയ്ക്ക് 12ന് ഓൺലൈനായി നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തും. മന്ത്രി എം.വി. ഗോവിന്ദൻ അദ്ധ്യക്ഷത വഹിക്കും. നവകേരളം കർമ്മപദ്ധതി കോർഡിനേറ്റർ ഡോ. ടി.എൻ. സീമ, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ലൈഫ് മിഷൻ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ പി.ബി. നൂഹ് തുടങ്ങിയവർ പങ്കെടുക്കും. 2016- 2021 കാലയളവിൽ ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി വിവിധ ഘട്ടങ്ങളിലായി 262131 വീടുകളാണ് പൂർത്തീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |