തിരുവനന്തപുരം: സംസ്ഥാന പൊലീസിൽ എസ്.പിമാർക്ക് സ്ഥലംമാറ്റം. പൊലീസ് ആസ്ഥാനത്തെ എൻ.ആർ.ഐ സെൽ എസ്.പിയായി ഡി.മോഹനനെയും കെ.എസ്.ഇ.ബി വിജിലൻസ് എസ്.പിയായി അബ്ദുൾ റാഷിയെയും അഡി.എക്സൈസ് കമ്മിഷണറായി കൊച്ചി ഡി.സി.പി ഇ.എൻ.സുരേഷിനെയും നിയമിച്ചു. കെ.എൽ.ജോൺകുട്ടിയാണ് പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ. ജെ.കിഷോർ കുമാറിനെ എസ്.സി.ആർ.ബി എസ്.പിയാക്കി. വി.എസ് അജിയെ പൊലീസ് ആസ്ഥാനത്ത് എ.ഐ.ജി പി.ജിയായും നിയമിച്ചു. അഡിഷണൽ എസ്.പിമാരായി ആർ.ഡി അജിത് (ആലപ്പുഴ), എം.കെ.ഗോപാലകൃഷ്ണൻ (ഇടുക്കി), പി.പി.സദാനന്ദൻ (കണ്ണൂർ സിറ്റി), പ്രിൻസ് എബ്രഹാം (കണ്ണൂർ റൂറൽ) എന്നിവരെയും നിയമിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |