തിരുവനന്തപുരം: പ്ലേ സ്റ്റോറിൽ ആപ്പ് എത്താത്തതിനെ തുടർന്ന് സർക്കാരിന്റെ ഓൺലൈൻ ഓട്ടോ-ടാക്സി സർവീസായ 'കേരള സവാരി"യിലെ യാത്ര തുടങ്ങാനായില്ല. സുരക്ഷാ പരിശോധന കാരണമാണ് ആപ്പ് വൈകുന്നതെന്ന് പ്ലേ സ്റ്റോർ തൊഴിൽ വകുപ്പിനെ അറിയിച്ചു. ഇന്ന് പ്രശ്നം പരിഹരിക്കുമെന്നും വകുപ്പ് വ്യക്തമാക്കി.
എസ്.ബി.ഐയാണ് ബാങ്കിംഗ് സേവനം നൽകുന്നത്. പാലക്കാട്ടെ ഐ.ടി.ഐയാണ് ആപ്പ് വികസിപ്പിച്ചത്. ബുധനാഴ്ച രാവിലെ മുഖ്യമന്ത്രിയാണ് കേരള സവാരി ഉദ്ഘാടനം ചെയ്തത്. തുടർന്ന് അർദ്ധരാത്രിയോടെ പ്ലേ സ്റ്റോറിൽ ആപ്പെത്തുമെന്നാണ് അറിയിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |