കേരള യൂണിവേഴ്സിറ്റി

Wednesday 05 December 2018 12:00 AM IST
kerala-uni
kerala uni

 പരീക്ഷ മാറ്റി

വിദൂരവിദ്യാഭ്യാസകേന്ദ്രം 11 ന് ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റർ എം.കോം. പരീക്ഷകൾ ജനുവരിയിലേക്ക് മാറ്റി.

 പ്രാക്ടിക്കൽ

വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തിയ ഒന്നും രണ്ടും വർഷ ബി.എസ് സി. കമ്പ്യൂട്ടർ സയൻസ്/ബി.സി.എ ആന്വൽ സ്‌കീം സപ്ലിമെന്ററി ഓൾഡ് സ്‌കീം (2013 ന് മുമ്പുളള അഡ്മിഷനുകൾ), ന്യൂ സ്‌കീം (2013 മുതലുളള അഡ്മിഷനുകൾ), മേഴ്‌സി ചാൻസ് പരീക്ഷകളുടെ പ്രാക്ടിക്കൽ 11, 12, 13 തീയതികളിൽ പാളയം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തും.

 പഠനസാമഗ്രികൾ കൈപ്പറ്റണം

വിദൂരവിദ്യാഭ്യാസകേന്ദ്രത്തിന് കീഴിലുളള രണ്ടാം സെമസ്റ്റർ എം.കോം. (2017 അഡ്മിഷൻ) വിദ്യാർത്ഥികൾ പഠനസാമഗ്രികൾ പാളയം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ നിന്നു കൈപ്പറ്റണം.


 കെ മാറ്റ് പരീക്ഷ

കേരളത്തിലെ എല്ലാ സർവകലാശാലകളിലേക്കും, സർവകലാശാലകളുടെ കീഴിലുളള കോളേജുകളിലേക്കും എം.ബി.എ. പ്രവേശനത്തിന് അർഹത നേടുന്നതിനുളള പ്രവേശന പരീക്ഷയായ കെ മാറ്റ് കേരള, ഫെബ്രുവരി 17 ന് നടക്കും. അപേക്ഷകൾ ജനുവരി 31 ന് വൈകിട്ട് 5 വരെ സമർപ്പിക്കാം. അവസാനവർഷ ബിരുദ വിദ്യാർത്ഥികൾക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് kmatkerala.in / ഫോൺ: 0471-2335133, 8547255133

 ഉപന്യാസ മത്സരം

നാലാമത് അന്തർ ദേശീയ കേരള ഹിസ്റ്ററി കോൺഗ്രസിനോടനുബന്ധിച്ച് 20, 21, 22 തീയതികളിൽ കാര്യവട്ടം കാമ്പസിൽ 'സാമൂഹിക പരിഷ്‌കരണവും ആധുനിക കേരളവും : പ്രസക്തിയും പ്രശ്‌നങ്ങളും' എന്ന വിഷയത്തിൽ നടത്തുന്ന ഉപന്യാസ മത്സരത്തിൽ പങ്കെടുക്കുന്നതിന് കേരളത്തിലെ ഡിഗ്രി, പി.ജി. വിദ്യാർത്ഥികളിൽ നിന്നും എൻട്രികൾ ക്ഷണിക്കുന്നു. പത്ത് പുറത്തിൽ കവിയാത്ത മലയാളത്തിൽ തയ്യാറാക്കിയ പ്രബന്ധം മേലധികാരിയുടെ സാക്ഷ്യപത്രത്തോടെ 15ന് മുമ്പ് കൺവീനർ, കേരള ഹിസ്റ്ററി കോൺഗ്രസ്, കാര്യവട്ടം കാമ്പസ്, തിരുവനന്തപുരം - 695581 എന്ന വിലാസത്തിൽ ലഭിക്കണം.

 ക്വിസ് മത്സരം

ഡെമോഗ്രഫി പഠനവകുപ്പിൽ ജനസംഖ്യയെയും അനുബന്ധ വിഷയങ്ങളെയും ആധാരമാക്കി 15ന് രാവിലെ 10ന് ഡോ. രാമകുമാർ സ്മാരക ക്വിസ് മത്സരം നടത്തുന്നു. വിജയികൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റുകളും ഡോ. രാമകുമാർ സ്മാരക എവർ റോളിംഗ് ട്രോഫിയും ലഭിക്കും. കേരളത്തിലെ കോളേജുകളിൽ നിന്ന് ബിരുദ വിദ്യാർത്ഥികളായ രണ്ടു പേരുളള ഓരോ ടീമിന് പങ്കെടുക്കാം. 12 ന് മുമ്പ് demographyku@gmail.com എന്ന ഇ-മെയിലിൽ പേര് രജിസ്റ്റർ ചെയ്യാം. 15ന് രാവിലെ 9.30ന് തിരിച്ചറിയൽ കാർഡും പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രവുമായി ഡെമോഗ്രഫി പഠനവകുപ്പിൽ ഹാജരാകണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA