തിരുവനന്തപുരം: കേരള സർവകലാശാല എം.ഫിൽ മാത്തമാറ്റിക്സ് (2019 - 20 ബാച്ച്) തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ 2013 സ്കീമിലെ 2017 അഡ്മിഷൻ വിദ്യാർത്ഥികളുടെ ആറാം സെമസ്റ്റർ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി ബി.ടെക്. ഡിഗ്രി പരീക്ഷയുടെ ഭാഗമായുളള പ്രാക്ടിക്കൽ പരീക്ഷകൾ 31ന് നടത്തും.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ 2013 സ്കീമിലെ 2017 അഡ്മിഷൻ വിദ്യാർത്ഥികളുടെ എട്ടാം സെമസ്റ്റർ ബി.ടെക്. ഡിഗ്രി റെഗുലർ പരീക്ഷയുടെ ഭാഗമായുളള പ്രാക്ടിക്കൽ പരീക്ഷകൾ കമ്പ്യൂട്ടർസയൻസ് വിഭാഗത്തിന് സെപ്തംബർ ഒന്നു മുതൽ 3 വരെയും ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി വിഭാഗങ്ങൾക്ക് സെപ്തംബർ 2, 3 തീയതികളിലും നടത്തും.
മൂന്നാം സെമസ്റ്റർ എം.വി.എ. (പെയിന്റിംഗ് ആൻഡ് ആർട്ട്ഹിസ്റ്ററി) പരീക്ഷകൾ സെപ്തംബർ ഒന്നിന് ആരംഭിക്കും.
സെപ്തംബർ ആറിന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ സ്റ്റഡീസ് (ഡി.ടി.എസ്.) പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
സെപ്തംബർ ആറിന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (ദ്വിവത്സര കോഴ്സ് - 2018 സ്കീം) റെഗുലർ ആൻഡ് സപ്ലിമെന്ററി പരീക്ഷയുടെയും രണ്ടാം സെമസ്റ്റർ എം.പി.ഇ (2020 സ്കീം) റഗുലർ പരീക്ഷയുടെയും ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |