SignIn
Kerala Kaumudi Online
Thursday, 25 April 2024 6.44 AM IST

കേരള സർവകലാശാല ബിരുദ ക്ലാസുകൾ ഇന്നു മുതൽ

kerala-university
kerala university

തിരുവനന്തപുരം: കേരള സർവകലാശാല അഫിലിയേ​റ്റഡ് കോളേജുകളിലേയും യു.ഐ.ടി.കളിലേയും ഒന്നാം വർഷ ബിരുദ ക്ലാസുകൾ ഇന്നും ഒന്നാം വർഷ ബിരുദാനന്തര ബിരുദ ക്ലാസുകൾ സെപ്തംബർ ഒന്നിനും തുടങ്ങും.

നാലാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് സി.ബി.സി.എസ്. ബി.എം.എസ്. ഹോട്ടൽ മാനേജ്‌മെന്റ് കോഴ്സിന്റെ പ്രാക്ടിക്കൽ പരീക്ഷ സെപ്​തംബർ 28നും നാലാം സെമസ്​റ്റർ എം.എ./എം.എസ്‌.സി./എം.കോം./എം.എസ്.ഡബ്ല്യൂ പരീക്ഷകൾ സെപ്​തംബർ 15നും ആരംഭിക്കും.

25 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നും രണ്ടും വർഷ ബി.എ./ബി.എ.അഫ്സൽ - ഉൽ - ഉലാമ/ബി.എസ്.സി/ബി.കോം പരീക്ഷകൾ സെപ്തംബർ 13ലേക്ക് മാറ്റി. ഒന്നും രണ്ടും മൂന്നും വർഷ റെഗുലർ,ഇംപ്രൂവ്‌മെന്റ്,സപ്ലിമെന്ററി, 2016 അഡ്മിഷൻ - മേഴ്സിചാൻസ് വിദ്യാർത്ഥികളുടെ പാർട്ട് മൂന്ന് മെയിൻ ആൻഡ് സബ്സിഡിയറി പരീക്ഷകൾ ഒക്‌ടോബർ 7 മുതൽ നടത്തും.

സെമസ്​റ്റർ പരീക്ഷയുടെ പ്രോജക്ട് സമർപ്പിക്കാനുളള തീയതി സെപ്തംബർ രണ്ടിലേക്ക് നീട്ടി.

കാര്യവട്ടം എൻജിനിയറിംഗ് കോളേജിലെ ഒന്നാം വർഷ ബി.ടെക്. കോഴ്സിൽ ഒഴിവുള്ള 6 എൻ.ആർ.ഐ. സീ​റ്റുകളിലേക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക് www.ucek.in.ഫോൺ: 9037119776,​9447125125

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.