SignIn
Kerala Kaumudi Online
Thursday, 25 April 2024 2.00 AM IST

കേരള സർവകലാശാല പരീക്ഷാ ഫലം

kerala-university

തിരുവനന്തപുരം: കേരളസർവകലാശാല മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ/എം.എസ് സി/എം.കോം/എം.എസ്.ഡബ്ല്യൂ/എം.എം.സി.ജെ.പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.സൂക്ഷ്മപരിശോധനയ്ക്ക് 22വരെ അപേക്ഷിക്കാം.


രണ്ടാം സെമസ്റ്റർ എം.സി.എ(2020 സ്‌കീം, 2020 അഡ്മിഷൻ),ഏപ്രിൽ 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

20 മുതൽ നടത്താൻ തീരുമാനിച്ചിരുന്ന നാലാംസെമസ്റ്റർ ബി.എസ് സി ബോട്ടണി ആൻഡ് ബയോടെക്‌നോളജി (247) കോഴ്സിന്റെ (കോംപ്ലിമെന്ററി-ബയോകെമിസ്ട്രി),ബി.എസ് സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (248) കോഴ്സിന്റെ (കോർ-ബയോകെമിസ്ട്രി),(വൊക്കേഷണൽ-മൈക്രോബയോളജി) എന്നവയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവച്ചു.


18 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ ബി.എസ് സി ബോട്ടണി ആൻഡ് ബയോടെക്‌നോളജി (247),ബി.എസ് സി ബയോടെക്‌നോളജി (മൾട്ടി മേജർ),(350) കോഴ്സുകളുടെ ബയോടെക്നിക്സ്,ബോട്ടണി,സുവോളജി,കോംപ്ലിമെന്ററി എന്നിവയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവച്ചു.

നാലാം സെമസ്റ്റർ എം.എ./എം.എസ് സി./എം.കോം./എം.എസ്.ഡബ്ല്യൂ ന്യൂജനറേഷൻ ഡിഗ്രി പരീക്ഷകളുടെ പ്രോജക്ട് സമർപ്പിക്കാനുളള അവസാന തീയതി നീട്ടി.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ./എം.എസ് സി./എം.കോം പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത് കൊവിഡ് കാരണം എഴുതാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് സ്‌പെഷ്യൽ പരീക്ഷയ്ക്ക് അപേക്ഷിക്കാം.വിദ്യാർത്ഥികൾ അവരുടെ പേര്,കാൻഡിഡേറ്റ് കോഡ്,പ്രോഗ്രാമിന്റെ കോഴ്സ് കോഡ് എന്നിവ അടങ്ങുന്ന അപേക്ഷ ആരോഗ്യവകുപ്പിന്റെയോ,തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയോ സാക്ഷ്യപത്രങ്ങൾ സഹിതം 20നകം അതതു പ്രിൻസിപ്പിൽമാർക്ക് സമർപ്പിക്കണം.

നവംബർ 8 ന് ആരംഭിക്കുന്ന ഒന്നാം വർഷ ബി.ബി.എ. ആന്വൽ സ്‌കീം-പ്രൈവറ്റ് രജിസ്‌ട്രേഷൻ (റെഗുലർ-2021 അഡ്മിഷൻ,ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി-2020 അഡ്മിഷൻ,സപ്ലിമെന്ററി-2018 ആൻഡ് 2019 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.