SignIn
Kerala Kaumudi Online
Thursday, 25 April 2024 8.01 PM IST

ഡയറി നെക്സ്റ്റ് സെമിനാർ പരമ്പരയുമായി കേരള ഫീഡ്സ്

keralafeeds

തിരുവനന്തപുരം: സർക്കാർ പദ്ധതികൾ ക്ഷീര സംരംഭകരിലെത്തിക്കാൻ ഡയറി നെക്സ്റ്റ് സെമിനാർ പരമ്പരയൊരുക്കി കേരള ഫീഡ്സ്. ആനയറയിലുള്ള കർഷക ഭവനം സമേതിയിൽ 23ന് നടക്കുന്ന ദ്വിദിന സെമിനാറിന്റെ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. കേരള ഫീഡ്സ് ചെയർമാൻ കെ. ശ്രീകുമാർ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ കമ്പനി ബ്രാൻഡ് അംബാസഡറും ഡെയറി സംരംഭകനുമായ നടൻ ജയറാം, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എ കൗശിഗൻ, ഡയറി നെക്സ്റ്റ് ചെയർമാൻ ഡോ. ബി. ശ്രീകുമാർ, ഡയറി നെക്സ്റ്റ് കൺവീനർ ഡോ. രാജീവ് ആർ തുടങ്ങിയവർ പങ്കെടുക്കും.

കേരള ലൈവ്‌സ്റ്റോക് ഡെവലപ്മെന്റ് ബോർഡുമായി സഹകരിച്ച് മൃഗസംരക്ഷണ മേഖലയിലെയും കേരള വെറ്ററിനറി സർവകലാശാലയിലെയും വിദഗ്ദ്ധരുടെ അറിവുകൾ വ്യാവസായികമായി എങ്ങനെ ഉപയോഗപ്പെടുത്താം എന്നതാണ് സെമിനാർ ചർച്ച ചെയ്യുന്നത്. പത്ത് പശുക്കളെയെങ്കിലും വളർത്തുന്ന, തൊഴിൽദാതാക്കളായ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ക്ഷീര സംരംഭകരെയാണ് പരിപാടിയിൽ ഉൾപ്പെടുത്തുന്നത്. ഗൂഗിൾ ലിങ്ക് വഴി ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറു പേർക്കാണ് അവസരം. രണ്ടും മൂന്നും ഘട്ട സെമിനാറുകൾ തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലായി നടക്കും. പങ്കെടുക്കുന്നവർക്ക് 1500 രൂപ വിലയുള്ള പരിശീലന കിറ്റ് നൽകും. സർക്കാരിന്റെ സഹായ പദ്ധതികൾ സംരംഭകർക്ക് ലഭിക്കാറില്ലെന്ന പരാതി വ്യാപകമായതോടെയാണ് വിവിധ സർക്കാർ ഏജൻസികൾ ഏകോപനത്തോടെ പരിശീലന പരിപാടി ആരംഭിച്ചത്. തുടർമാസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലും സെമിനാർ പരമ്പര നടത്തുമെന്ന് ഡയറി നെക്സ്റ്റ് ചെയർമാൻ ഡോ. ബി ശ്രീകുമാർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALAFEEDS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.