SignIn
Kerala Kaumudi Online
Friday, 19 April 2024 3.15 PM IST

കിഫ്ബി 1000 കോടിയുടെ പ്രവൃത്തികൾ പൂർത്തിയാക്കി, ഏറ്റെടുക്കുന്നത് 22,859 കോടിയുടെ പദ്ധതികൾ

kiifb

തിരുവനന്തപുരം : കിഫ്ബി സഹായത്തോടെ പൊതുമരാമത്ത് വകുപ്പ് നടത്തുന്ന പദ്ധതികളുടെ കാലതാമസം ഒഴിവാക്കാൻ സംവിധാനങ്ങളേർപ്പെടുത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. കിഫ്ബി പദ്ധതികൾ താമസിക്കുന്നത് സംബന്ധിച്ച് കെ.ബി.ഗണേശ് കുമാറാണ് സഭയുടെ ശ്രദ്ധക്ഷണിച്ചത്.

കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആയിരം കോടിയോളം രൂപ ചെലവഴിക്കപ്പെട്ട മുപ്പതോളം പദ്ധതികൾ പൂർത്തീകരിച്ച് നാടിന് സമ്മാനിച്ചിട്ടുണ്ട്. 178പദ്ധതികളിലായി 5,544കോടിരൂപയുടെ പ്രവൃത്തികളാണ് അവാർഡ് ചെയ്യുകയോ പുരോഗമിക്കുകയോ ചെയ്യുന്നത്. 419 റോഡുകൾ,125പാലങ്ങൾ തുടങ്ങി 22,859 കോടിരൂപയുടെ പദ്ധതികൾക്ക് പി.ഡബ്ല്യു.ഡിക്ക് മാത്രം കിഫ്ബി അംഗീകാരം നൽകിയിട്ടുണ്ട്.

പദ്ധതികളുടെ ഗുണനിലവാരം ഉറപ്പാക്കാനായി കിഫ്ബി നിബന്ധനകളുണ്ട്. റോഡിന് നിശ്ചിതവീതി ഉറപ്പാക്കുന്നതാണ് പ്രധാനം. കഴിഞ്ഞവർഷം മാർച്ച് വരെയുള്ള കണക്കനുസരിച്ച് 1.41കോടി വാഹനങ്ങളാണ് സംസ്ഥാനത്തുള്ളത്. അത്രയും വാഹനങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്നതരത്തിൽ റോഡ് സൗകര്യം വർദ്ധിപ്പിക്കണം.
പദ്ധതികൾ വേഗത്തിലാക്കാൻ പൊതുമരാമത്തും കിഫ്ബിയും ചേർന്ന് സുപ്രധാന തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. അതിലൊന്ന് യൂട്ടിലിറ്റി ഷിഫ്റ്റിംഗുമായി ബന്ധപ്പെട്ടാണ്. വാട്ടർ അതോറിറ്റി പൈപ്പ് ലൈനുകൾ, കെ.എസ്.ഇ.ബി പോസ്റ്റുകൾ തുടങ്ങിയവ സമയബന്ധിതമായി മാറ്റും.

കിഫ്ബി പദ്ധതികൾ നടപ്പാക്കുന്ന പി.ഡബ്ല്യു.ഡി ഭൂമിയുടെ അതിരുകൾ സർവ്വെനടത്തി തിട്ടപ്പെടുത്താൻ ഭൂമി ഏറ്റെടുപ്പ് ചുമതലയുള്ള തഹസിൽദാർമാരെ നിയോഗിക്കാനും ധാരണയായിട്ടുണ്ട്. കൂടുതൽ സർവ്വെയർമാരെ ഇതിനായി ഉപയോഗപ്പെടുത്തുന്നതും പരിഗണിക്കും.

ഗുണനിലവാരത്തിൽ വിട്ടുവീഴ്ച പാടില്ലെന്നത് പൊതുനയമാണ്. അത് പാലിക്കപ്പെടാത്ത ഇടങ്ങളിൽ പ്രവൃത്തി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ന്യൂനത പരിഹരിച്ച് പ്രവൃത്തി ആരംഭിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പി.ഡബ്ല്യു.ഡിയും കിഫ്ബിയും ഈ സർക്കാരിന്റെ അഭിമാനസ്തംഭങ്ങളായ രണ്ട് സംവിധാനങ്ങളാണ്. അവ രണ്ടും ഒരേ തലത്തിലാണ് സഞ്ചരിക്കുന്നത്. മാസത്തിൽ ഒരു തവണ പിഡബ്ല്യുഡി-കിഫ്ബി ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന അവലോകനയോഗം ചേരും. എം.എൽ.എമാർ ഉന്നയിക്കുന്ന പരാതികളും നിർദ്ദേശങ്ങളും ഈ യോഗങ്ങളിൽ ചർച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

അ​മ്മ​യെ​ ​ഓ​ർ​മ്മി​ച്ച ഗ​ണേ​ശ് വി​തു​മ്പി


തി​രു​വ​ന​ന്ത​പു​രം​:​ ​കി​ഫ്ബി​യു​ടെ​ ​പ​ദ്ധ​തി​ക​ൾ​ ​വൈ​കു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​സ​ഭ​യു​ടെ​ ​ശ്ര​ദ്ധ​ക്ഷ​ണി​ച്ച​ ​കെ.​ബി.​ ​ഗ​ണേ​ശ് ​കു​മാ​ർ​ ​അ​മ്മ​യെ​ ​അ​വ​സാ​ന​മാ​യി​ ​കാ​ണാ​ൻ​ ​ക​ഴി​ഞ്ഞി​ല്ലെ​ന്നു​ ​പ​റ​ഞ്ഞ് ​വി​തു​മ്പി.​ ​റോ​ഡു​ക​ളു​ടെ​ ​നി​ർ​മ്മാ​ണം​ ​വൈ​കു​ന്ന​ത് ​ജ​ന​ങ്ങ​ളു​ടെ​ ​ജീ​വി​ത​ത്തെ​ ​എ​ങ്ങ​നെ​യെ​ല്ലാം​ ​ബാ​ധി​ക്കു​മെ​ന്ന് ​വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ​അ​മ്മ​യു​ടെ​ ​മ​ര​ണ​ദി​വ​സം​ ​അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്ന​ ​വി​ഷ​മം​ ​ഗ​ണേ​ശ് ​വൈ​കാ​രി​ക​മാ​യി​ ​പ​റ​ഞ്ഞ​ത്.​ ​അ​മ്മ​യ്ക്ക് ​അ​സു​ഖം​ ​ഗു​രു​ത​ര​മാ​ണെ​ന്ന​റി​ഞ്ഞ് ​കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്ക് ​പോ​യ​ ​ത​നി​ക്ക് ​വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ​ ​ഫ്ളൈ​ഒാ​വ​ർ​ ​ഇ​ല്ലാ​ത്ത​തി​നാ​ൽ​ ​ഇ​രു​പ​ത് ​മി​നി​ട്ടി​ലേ​റെ​ ​ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​ ​കാ​ത്തു​കി​ട​ക്കേ​ണ്ടി​വ​ന്നു.​ ​പി​ന്നീ​ട് ​വീ​ട്ടി​ൽ​ ​എ​ത്തി​യ​പ്പേ​ഴേ​ക്കും​ ​അ​മ്മ​യു​ടെ​ ​മ​ര​ണം​ ​സം​ഭ​വി​ച്ചി​രു​ന്നു.
കി​ഫ്ബി​യി​ലെ​ ​ചി​ല​ ​ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ​ഫ്ളൈ​ഒാ​വ​റി​ന് ​ത​ട​സ്സ​മു​ണ്ടാ​ക്കു​ന്ന​ത്.​ ​കി​ഫ്ബി​യി​ൽ​ ​ക​ൺ​സ​ൾ​ട്ട​ൻ​സി​ ​ഒ​ഴി​വാ​ക്കി​ ​മി​ക​ച്ച​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും​ ​കോ​ടി​ക്ക​ണ​ക്കി​ന് ​രൂ​പ​ ​ശ​മ്പ​ളം​പ​റ്റു​ന്ന​ ​എ​ൻ​ജി​നി​യ​ർ​മാ​രു​ള്ള​പ്പോ​ൾ​ ​പ​ണം​ ​ന​ൽ​കി​ ​ക​ൺ​സ​ൾ​ട്ട​ന്റു​മാ​രെ​ ​കൊ​ണ്ടു​വ​രേ​ണ്ട​ ​ആ​വ​ശ്യ​മെ​ന്തെ​ന്നും​ ​അ​ദ്ദേ​ഹം​ ​ചോ​ദി​ച്ചു.
കി​ഫ്ബി​യി​ൽ​ ​പ​ദ്ധ​തി​യു​ടെ​ ​ഗു​ണ​നി​ല​വാ​രം​ ​ഉ​റ​പ്പാ​ക്കു​ന്ന​ ​സം​വി​ധാ​ന​മു​ണ്ടെ​ന്ന് ​മ​റു​പ​ടി​ ​പ​റ​ഞ്ഞ​ ​മ​ന്ത്രി​ ​റി​യാ​സ് ​അ​ത് ​പാ​ലി​ക്കാ​നാ​കാ​തെ​ ​വ​രു​മ്പോ​ഴാ​ണ് ​പ​ണി​ക​ൾ​ ​താ​മ​സി​ക്കു​ന്ന​തെ​ന്നും​ ​പ്ര​വൃ​ത്തി​ക​ൾ​ ​വേ​ഗ​ത്തി​ലാ​ക്കാ​ൻ​ ​ന​ട​പ​ടി​ക​ളെ​ടു​ത്തു​വ​രി​ക​യാ​ണെ​ന്നും​ ​അ​റി​യി​ച്ചു.

സ​ർ​വേ​യ​ർ​മാ​രെ​ച്ചൊ​ല്ലി​ ​റ​വ​ന്യു​ -
പൊ​തു​മ​രാ​മ​ത്ത് ​മ​ന്ത്രി​മാ​ർ​ ​ത​മ്മി​ൽ​ ​ത​ർ​ക്കം

തി​രു​വ​ന​ന്ത​പു​രം​:​ ​കി​ഫ്‌​ബി​യി​ലൂ​ടെ​യു​ള്ള​ ​പൊ​തു​മ​രാ​മ​ത്ത് ​പ​ദ്ധ​തി​ക​ളു​ടെ​ ​നി​ർ​മ്മാ​ണം​ ​വേ​ഗ​ത്തി​ലാ​ക്കാ​ൻ​ ​സ​ർ​വേ​യ​ർ​മാ​രെ​ ​നി​യോ​ഗി​ക്കു​ന്ന​തു​ ​സം​ബ​ന്ധി​ച്ച് ​പൊ​തു​മ​രാ​മ​ത്ത്,​ ​റ​വ​ന്യു​ ​വ​കു​പ്പ് ​മ​ന്ത്രി​മാ​ർ​ ​ത​മ്മി​ൽ​ ​നി​യ​മ​സ​ഭ​യി​ൽ​ ​ത​ർ​ക്കം.​ ​കി​ഫ്ബി​ ​പ​ദ്ധ​തി​ക​ളു​ടെ​ ​കാ​ല​താ​മ​സ​ത്തെ​ക്കു​റി​ച്ച് ​കെ.​ബി.​ ​ഗ​ണേ​ശ്കു​മാ​റി​ന്റെ​ ​ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​ന് ​പൊ​തു​മ​രാ​മ​ത്ത് ​മ​ന്ത്രി​ ​റി​യാ​സ് ​മ​റു​പ​ടി​ ​പ​റ​യു​ന്ന​തി​നി​ട​യി​ലാ​ണ് ​അ​സാ​ധാ​ര​ണ​ ​സം​ഭ​വ​മു​ണ്ടാ​യ​ത്.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ക്ര​മ​പ്ര​ശ്ന​വു​മാ​യി​ ​കെ.​ ​ബാ​ബു​വും​ ​എ​ഴു​ന്നേ​റ്റു.​ ​മ​ന്ത്രി​മാ​ർ​ ​പ​ര​സ്‌​പ​ര​ ​വി​രു​ദ്ധ​മാ​യാ​ണ് ​സം​സാ​രി​ക്കു​ന്ന​തെ​ന്ന് ​അ​ദ്ദേ​ഹം​ ​ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ​ ​ഇ​ക്കാ​ര്യം​ ​പ​രി​ശോ​ധി​ച്ച് ​റൂ​ളിം​ഗ് ​ന​ൽ​കു​മെ​ന്ന് ​സ്‌​പീ​ക്ക​ർ​ ​അ​റി​യി​ച്ചു.
കി​ഫ്ബി​ ​പ​ദ്ധ​തി​ക​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഭൂ​മി​യു​ടെ​ ​അ​തി​രു​ക​ൾ​ ​തി​ട്ട​പ്പെ​ടു​ത്തി​ ​ഏ​റ്റെ​ടു​ക്ക​ൽ​ ​വേ​ഗ​ത്തി​ലാ​ക്കാ​ൻ​ ​അ​ത​ത് ​ത​ഹ​സി​ൽ​ദാ​ർാ​രെ​ ​നി​യോ​ഗി​ക്കാ​ൻ​ ​റ​വ​ന്യു​ ​വ​കു​പ്പു​മാ​യി​ ​ധാ​ര​ണ​യാ​യി​ട്ടു​ണ്ടെ​ന്നും​ ​കൂ​ടു​ത​ൽ​ ​സ​ർ​വേ​യ​ർ​മാ​രെ​ ​ഇ​തി​നാ​യി​ ​നി​യോ​ഗി​ക്കു​മെ​ന്നും​ ​മ​ന്ത്രി​ ​റി​യാ​സ് ​പ​റ​ഞ്ഞ​പ്പോ​ഴാ​ണ് ​റ​വ​ന്യു​ ​മ​ന്ത്രി​ ​കെ.​ ​രാ​ജ​ൻ​ ​തി​രു​ത്തി​യ​ത്.​ ​സ്വ​ത​ന്ത്ര​മാ​യി​ ​സ​ർ​വേ​യ​ർ​മാ​രെ​ ​നി​യോ​ഗി​ക്കാ​നാ​വി​ല്ലെ​ന്നും​ ​അ​ത്ത​രം​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും​ ​മ​ന്ത്രി​ ​കെ.​ ​രാ​ജ​ൻ​ ​പ​റ​ഞ്ഞു.​ ​സ​ർ​വേ​വ​കു​പ്പി​ന് ​കീ​ഴി​ലേ​ ​സ​ർ​വേ​യ​ർ​മാ​രെ​ ​നി​യോ​ഗി​ക്കാ​നാ​കൂ.
എ​ന്നാ​ൽ​ ​മ​ന്ത്രി​ ​കെ.​ ​രാ​ജ​ന് ​താ​ൻ​ ​പ​റ​ഞ്ഞ​ത് ​മ​ന​സി​ലാ​കാ​ത്ത​താ​ണ് ​പ്ര​ശ്ന​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞ​തി​ന് ​അ​പ്പു​റം​ ​താ​ൻ​ ​ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്നും​ ​മ​ന്ത്രി​ ​റി​യാ​സ് ​വ്യ​ക്ത​മാ​ക്കി.​ ​പ​ദ്ധ​തി​ക​ൾ​ ​വൈ​കു​ന്ന​തി​ന് ​കാ​ര​ണം​ ​ഭൂ​മി​ ​ഏ​റ്റെ​ടു​ക്ക​ലി​ലെ​ ​കാ​ല​താ​മ​സ​മാ​ണെ​ന്ന് ​ഗ​ണേ​ശ്കു​മാ​ർ​ ​പ​റ​ഞ്ഞു.​ ​ഇ​ത് ​സ​ഭ​യു​ടെ​ ​പൊ​തു​വി​കാ​ര​മാ​ണെ​ന്ന് ​എ.​എ​ൻ.​ ​ഷം​സീ​റും​ ​ചൂ​ണ്ടി​ക്കാ​ട്ടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KIIFB
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.