തിരുവനന്തപുരം: ജൂണിലെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചു. എല്ലാ വിഭാഗം കാർഡിനും കിറ്റ് ലഭിക്കും. ഇതോടൊപ്പം മേയിലെ കിറ്റ് വിതരണവും തുടരും. അതത് റേഷൻ കടകളിലെത്തുന്ന കിറ്റിന്റെ സ്റ്റോക്കിനനുസരിച്ച് ലഭിക്കും.
ജൂണിലെ കിറ്റിലെ സാധനങ്ങൾ ചെറുപയർ: 500 ഗ്രാം, ഉഴുന്ന് 500 ഗ്രാം, തുവരപ്പരിപ്പ് 250 ഗ്രാം, കടല 250 ഗ്രാം, പഞ്ചസാര ഒരു കിലോഗ്രാം, തേയില 100 ഗ്രാം, മുളക് പൊടി 100 ഗ്രാം, മഞ്ഞൾ പൊടി 100 ഗ്രാം, വെളിച്ചെണ്ണ അര ലിറ്റർ, ആട്ട ഒരു കിലോഗ്രാം, ഉപ്പ് ഒരു കിലോഗ്രാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |