SignIn
Kerala Kaumudi Online
Saturday, 20 April 2024 9.00 AM IST

കൈറ്റ് വിക്‌ടേഴ്‌സിന് പുതിയ ആസ്ഥാന മന്ദിരം പണിയും: മന്ത്രി വി. ശിവൻകുട്ടി

p

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിലെ ഡിജിറ്റൽ ഇടപെടൽ ശക്തിപ്പെടുത്തുന്നതിന് കൂടുതൽ സംവിധാനങ്ങളോടെ കൈറ്റ് വിക്‌ടേഴ്‌സിന് പുതിയ ആസ്ഥാനമന്ദിരം തിരുവനന്തപുരം വലിയശാലയിൽ നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കൈറ്റ് വിക്ടേഴ്സിലെ പത്ത് പുതിയ പരമ്പരകളുടെയും 'തിരികെ വിദ്യാലയത്തിലേക്ക്" ഫോട്ടോഗ്രഫി അവാർഡ് വിതരണത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൈറ്റ് വിക്ടേഴ്സിലെ പുതുപരമ്പരകളുടെ അവതാരകർ കൂടിയായ മുൻമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, കൊവിഡ് വിദഗ്ദ്ധസമിതി അദ്ധ്യക്ഷൻ ഡോ. ബി. ഇക്ബാൽ, ശാസ്ത്ര പ്രചാരകൻ ഡോ. വൈശാഖൻ തമ്പി, യുവ എഴുത്തുകാരി നേഹ ഡി. തമ്പാൻ, കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത്, കെ. മനോജ് കുമാർ എന്നിവർ‌ പങ്കെടുത്തു. ഫോട്ടോഗ്രഫി മത്സരത്തിൽ വിജയികളായ സ്‌കൂളുകൾക്ക് മന്ത്രി അവാർഡുകൾ വിതരണം ചെയ്‌തു.

'​തി​രി​കെ​ ​വി​ദ്യാ​ല​യ​ത്തി​ലേ​ക്ക്'മ​ത്സ​ര​ ​വി​ജ​യി​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​വി​ഡി​ന് ​ശേ​ഷം​ ​സ്‌​കൂ​ൾ​ ​തു​റ​ക്ക​ലു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​കൈ​റ്റ് ​ന​ട​ത്തി​യ​ ​ഫോ​ട്ടോ​ഗ്രാ​ഫി​ ​മ​ത്സ​ര​ത്തി​ൽ​ ​വ​യ​നാ​ട്,​ ​എ​റ​ണാ​കു​ളം,​ ​മ​ല​പ്പു​റം,​ ​ആ​ല​പ്പു​ഴ​ ​ജി​ല്ല​ക​ൾ​ക്ക് ​ആ​ദ്യ​ ​സ്ഥാ​ന​ങ്ങ​ൾ.​ ​സ​ർ​ക്കാ​ർ​–​ ​എ​യ്ഡ​ഡ് ​മേ​ഖ​ല​യി​ലെ​ ​പൊ​തു​ ​വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കാ​യി​രു​ന്നു​ ​അ​വ​സ​രം.​ ​വ​യ​നാ​ട് ​കാ​പ്പി​സെ​റ്റ് ​മു​ത​ലി​ ​മാ​ര​ൻ​ ​സ്മാ​ര​ക​ ​ഗ​വ.​ ​ഹൈ​സ്‌​കൂ​ളി​ലെ​ ​മ​ല​യാ​ളം​ ​അ​ദ്ധ്യാ​പി​ക​ ​ടി.​പി.​ ​ആ​ഷ​ ​ഒ​ന്നാം​ ​ക്ലാ​സി​ൽ​ ​നി​ന്നും​ ​മൊ​ബൈ​ലി​ൽ​ ​എ​ടു​ത്ത​ ​ബ​ലൂ​ൺ​ ​പ​റ​ത്തു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ചി​ത്ര​ത്തി​നാ​ണ് ​ഒ​ന്നാം​ ​സ്ഥാ​നം.​ ​എ​റ​ണാ​കു​ളം​ ​കു​മാ​ര​പു​രം​ ​മോ​റ​യ്ക്കാ​ല​ ​സെ​ന്റ് ​മേ​രീ​സ് ​എ​ച്ച്.​എ​സി​ലെ​ ​ഇം​ഗ്ലീ​ഷ് ​വി​ഭാ​ഗം​ ​അ​ദ്ധ്യാ​പ​ക​ൻ​ ​റെ​ജു​ ​കെ.​ ​മാ​ത്യു​ ​മൊ​ബൈ​ലി​ൽ​ ​പ​ക​ർ​ത്തി​യ​ ​ചി​ത്രം​ ​ര​ണ്ടാം​ ​സ്ഥാ​നം​ ​നേ​ടി.​ആ​ല​പ്പു​ഴ​ ​അ​ർ​ത്തു​ങ്ക​ൽ​ ​സെ​ന്റ് ​ഫ്രാ​ൻ​സി​സ് ​അ​സീ​സി​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളി​ലെ​ ​മ​ല​യാ​ളം​ ​അ​ദ്ധ്യാ​പ​ക​ൻ​ ​ജി.​ ​ലെ​നി​ൻ,​ ​മ​ല​പ്പു​റം​ ​പ​റ​പ്പൂ​ർ​ ​ഇ​ഷാ​അ​ത്തു​ൽ​ ​ഉ​ലൂം​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളി​ലെ​ ​ഫി​സി​ക്സ് ​അ​ദ്ധ്യാ​പ​ക​ൻ​ ​കെ.​കെ.​ ​ജാ​ബി​ർ​ ​എ​ന്നി​വ​ർ​ ​മൂ​ന്നാം​ ​സ്ഥാ​നം​ ​പ​ങ്കി​ട്ടു.​ ​ആ​ദ്യ​ ​മൂ​ന്നു​ ​സ്ഥാ​ന​ക്കാ​ർ​ക്ക് ​സം​സ്ഥാ​ന​ ​ത​ല​ത്തി​ൽ​ 25000,​ 20000,​ 10000​ ​രൂ​പ,​ ​ജി​ല്ലാ​ ​ത​ല​ത്തി​ലേ​തി​നു​ 5000,​ 3000,​ 2000​ ​രൂ​പ​ ​സ​മ്മാ​നം​ ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​കൈ​മാ​റി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KITE VICTERS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.