SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.50 AM IST

വിടവാങ്ങിയത് ആദ്യകാല പരിശീലകരിൽ പ്രമുഖൻ

kk-ibrahim

തിരുവനന്തപുരം: സംസ്ഥാന കായികമേഖലയെ വളർച്ചയുടെ പാതയിലേക്ക് കൈപിടിച്ചുയർത്തിയ ആദ്യകാല പരിശീലകരിൽ പ്രമുഖനായിരുന്നു ഇന്നലെ അന്തരിച്ച കെ.കെ.ഇബ്രാഹീം. 92-ാം വയസിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.പട്യാലയിലെ നാഷണൽ സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ ആദ്യ ബാച്ചിൽ നിന്നും വോളിബോൾ കോച്ചിംഗിൽ ഡിപ്ലോമ കരസ്ഥമാക്കിയയാളാണ് ഇബ്രാഹിം. കേരള സ്പോട്സ് കൗൺസിൽ കോച്ചായി സേവനമനുഷ്ടിച്ച അദ്ദേഹം അന്തർദേശീയ വോളിബോൾ താരങ്ങളായ അബ്ദുൽ റസാഖ് ,ഏലമ്മ ഉൾപ്പെടെയുള്ള നിരവധി കായിക താരങ്ങളുടെ ആദ്യകാല പരിശീലകനായിരുന്നു.

അത് ലറ്റിക്സ് ഉൾപ്പെടെ വിവിധ കായിക അസോസിയേഷനുകളുടെ ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്.സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ സ്ഥാപക പ്രസിഡന്റായിരുന്ന കേണൽ ഗോദവർമ്മ രാജയ്ക്കൊപ്പം നിരവധി കായികപരിപാടികളിൽ പങ്കാളിയായിട്ടുണ്ട്. സ്പോർട്സ് കൗൺസിൽ ഹോക്കി കോച്ചായിരുന്ന സഫിയ ബീവിയാണ് ഭാര്യ. സി.ഐ.എസ്.എഫ് ഇൻസ്പെക്ടറും മുൻ യൂണിവേഴ്സിറ്റി നീന്തൽ താരവുമായ കെ.ഐ. റിയാസ്, ഇക്ബാൽ കോളേജിലെ കായിക വിഭാഗം മേധാവിയായ ഡോ. കെ.ഐ.റസീന, എം.എസ്.എം. കോളേജിലെ കായിക വിഭാഗം മേധാവിയും മുൻ യൂണിവേഴ്സിറ്റിസെനറ്റ് അംഗവുമായ ഡോ.കെ.ഐ റസിയ എന്നിവർ മക്കളാണ്. മരു: മക്കൾ: ഡോ. തനൂജ ബ്രാംഗ്ലൂർ) നിസാം (എം എച്ച് എസ്, കണിയാപുരം)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KK IBRAHIM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.