കൊച്ചി: രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം കൊച്ചി മെട്രോ സർവീസ് ഇന്ന് പുനരാരംഭിക്കും. രാവിലെ 8 മുതൽ രാത്രി 8 വരെയാണ് സർവീസ്. തിരക്കേറിയ സമയങ്ങളിൽ 10 മിനിറ്റും അല്ലാത്തപ്പോൾ 15 മിനിറ്റും ഇടവിട്ട് സർവീസുണ്ടാകും. യാത്രക്കാരുടെ എണ്ണമനുസരിച്ച് ഇടവേളകളിൽ മാറ്റമുണ്ടാകും. കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് മേയിലാണ് സർവീസുകൾ നിറുത്തലാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |