SignIn
Kerala Kaumudi Online
Thursday, 18 April 2024 5.41 PM IST

കുഴൽപ്പണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

kodakara

തൃശൂർ: കൊടകര കുഴൽപ്പണക്കവർച്ചാക്കേസിൽ രണ്ട് പ്രതികളുടെ കൂടി ജാമ്യാപേക്ഷ തൃശൂർ ജില്ലാ സെഷൻസ് കോടതി തള്ളി. 12ാം പ്രതി മലപ്പുറം നിലമ്പൂർ മമ്പാട് കേച്ചേരി കുനിയിൽ അബ്ദുൾ റഷീദ് (47), 16ാം പ്രതി കോഴിക്കോട് പന്നിയങ്കര കല്ലായി താണിക്കൽ പറമ്പ് വീട്ടിൽ അബ്ദുൾ റഷീദ് (36) എന്നിവരുടെ ജാമ്യാപേക്ഷകളാണ് തള്ളിയത്. എന്നാൽ ജാമ്യം അന്വേഷണത്തെ ബാധിക്കുമെന്നുള്ള പ്രോസിക്യൂഷൻ വാദത്തെ തുടർന്നാണ് ജാമ്യം തള്ളിയത്. തിരുപ്പതിയിൽ നിന്നും പിടികൂടിയ ഷിഗിൽ അറസ്റ്റിന് മുമ്പ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് എട്ടിലേക്ക് മാറ്റിയിരുന്നു. ആറ് പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KODAKARA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.