തിരുവനന്തപുരം: പാർട്ടി മുഖപത്രത്തിന്റെ ചീഫ് എഡിറ്റർ ചുമതല താത്കാലികമായി സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ വഹിക്കും. പി. രാജീവ് മന്ത്രിസഭയിലേക്ക് പോകുന്നതിനെ തുടർന്നാണ് തീരുമാനം.
സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് പുതിയ ആൾക്ക് പത്രാധിപ ചുമതല കൈമാറുന്നത് വരെ കോടിയേരി തുടർന്നേക്കും. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് അദ്ദേഹം ഉടൻ മടങ്ങില്ല. അസുഖം കാര്യമായി ഭേദപ്പെട്ട ശേഷമേ മടങ്ങൂ.
നിയുക്ത മന്ത്രിമാർ ഇന്ന് വയലാറിൽ
പുന്നപ്ര- വയലാർ രക്തസാക്ഷി സ്മരണകളുറങ്ങുന്ന വലിയ ചുടുകാട്ടിൽ സി.പി.എമ്മിന്റെയും സി.പി.ഐയുടെയും നിയുക്ത മന്ത്രിമാർ ഇന്ന് രാവിലെ 9ന് പുഷ്പാർച്ചന നടത്തും. തുടർന്ന് തലസ്ഥാനത്തേക്ക് മടങ്ങും. വൈകിട്ട് 3.30നാണ് സത്യപ്രതിജ്ഞ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |