SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.03 PM IST

പുറത്തു വന്നത് മഞ്ഞുമലയുടെ അറ്റം മാത്രം: കോടിയേരി

kodiyeri

തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിൽ ഇതുവരെ പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സമഗ്ര അന്വേഷണമാണ് നടക്കേണ്ടത്. സത്യം പുറത്ത് വരണം. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിലാണ് ഇത്രയും കാര്യങ്ങൾ പുറത്ത് വന്നത്. മറ്റ് ഏജൻസികളെ ഏൽപ്പിക്കണോ, അന്വേഷണ സംഘത്തെ വിപുലീകരിക്കണോ എന്നൊക്കെ തുടർന്ന് ആലോചിക്കേണ്ട വിഷയമാണ്.

കേന്ദ്ര ഏജൻസിക്ക് ഈ കേസ് വിട്ടാൽ എന്താണ് സംഭവിക്കുക എന്നത് എല്ലാവർക്കും അറിയാവുന്നതാണ്. ഇത്തരം കാര്യങ്ങൾ അന്വേഷിക്കേണ്ടത് ഇ.ഡിയാണ്. അവർ വൈകിയതെന്തെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ബി.ജെ.പി നേതാക്കൾ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നാണ് സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കമുള്ളവർ പറയുന്നത്. അന്വേഷണവുമായി സഹകരിക്കുക തന്നെയാണ് വേണ്ടത്. സത്യം മുഴുവൻ പുറത്ത് വരണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KODIYERI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.