SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.51 PM IST

കെ-റെയിൽ സമരം: പൊലീസിന്റെ അടി സ്വാഭാവികം; കോടിയേരി

kodiyeri

അടി ഒന്നിനും പരിഹാരമല്ല

കണ്ണൂർ: കെ-റെയിൽ സമരക്കാർക്കാരുടെ നേർക്കുള്ള പൊലീസിന്റ അടി സ്വാഭാവിക പ്രതികരണമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ, അടി ഒന്നിനും പരിഹാരമല്ലെന്നും, അടിയെ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ- റെയിലിനായി സ്ഥലം നഷ്ടപ്പെടുന്നവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കും. മാർക്കറ്റ് വിലയെക്കാൾ ഉയർന്ന വില കൊടുക്കും. യു.ഡി.എഫുകാർ മാറ്റിയ സർവേക്കല്ല് എൽ.ഡി.എഫ് പ്രവർത്തകർ പുനഃസ്ഥാപിക്കുന്നതിൽ എന്താണ് തെറ്റ് ?. കല്ല് പിഴുതെറിയാൻ കോൺഗ്രസും ബി.ജെ.പിയും ഇറങ്ങുമ്പോൾ സ്വാഭാവിക പ്രതികരണങ്ങൾ ഉണ്ടാവും. കെ -റെയിൽ സംവാദത്തിൽ ഐ.ടി വിദഗ്ദ്ധൻ ജോസഫ് സി. മാത്യുവിനെ മാറ്റിയത് സർക്കാരല്ല. സംവാദത്തിന് മുൻകൈയെടുത്തത് കെ- റെയിൽ കോർപ്പറേഷനാണ്. അതെല്ലാം കെ റെയിൽ കോർപ്പറേഷന്റെ പരിധിയിൽ വരുന്ന വിഷയമാണെന്നും കോടിയേരി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KODIYERI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.