SignIn
Kerala Kaumudi Online
Saturday, 20 April 2024 1.53 AM IST

തത്സമയ റെട്രോഗ്രേഡ് സി.ടി.ഒ ബലൂൺ ശസ്ത്രക്രിയ കൊല്ലം മെഡിട്രിനയിൽ

1

തിരുവനന്തപുരം: ടി.സി.ടി ഇന്ത്യ 2021ന്റെ ഭാഗമായുള്ള ഹൃദ്രോഗ വിദഗ്ദ്ധരുടെ സംഗമത്തിൽ കൊല്ലം മെഡിട്രിന ആശുപത്രിയിൽ തത്സമയ ബലൂൺ ശസ്ത്രക്രിയ നടന്നു. സങ്കീർണമായ ആൻജിയോപ്ലാസ്റ്റികൾ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ദ്ധനായ പ്രമുഖ ഇന്റെർവെൻഷണൽ
കാർഡിയോളജിസ്റ്റ് ഡോ.എൻ. പ്രതാപ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. സങ്കീർണമായ റെട്രോഗ്രേഡ് സി.ടി.ഒ ബലൂൺ ശസ്ത്രക്രിയയാണ് ജൂലായ് 31ന്
നടന്നത്.

രാജ്യത്ത് ഏറ്റവും കൂടുതൽ സി.ടി.ഒ ബലൂൺ ശസ്ത്രക്രിയ നടത്തിയ ഡോ. പ്രതാപ് കുമാർ രാജ്യത്തും വിദേശത്തും കാർഡിയോളജിസ്റ്റുകളെ പരിശീലിപ്പിക്കുന്നതിനുള്ള നിരവധി
പരിപാടികൾ നടത്തുന്നു. ബി.ജെ മെഡിക്കൽ കോളേജ് അഹമ്മദാബാദ്, ശ്രീനഗർ ഗവൺമെന്റ് മെഡിക്കൽ കോളേജ് എന്നിവയുൾപ്പെടെ നിരവധി മെഡിക്കൽ കോളേജുകളിൽ വിസിറ്റിംഗ്കൺസൾട്ടന്റായും ഡോ. പ്രതാപ് കുമാർ പ്രവർത്തിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOLLAM MEDITRINA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.