SignIn
Kerala Kaumudi Online
Saturday, 20 April 2024 9.29 AM IST

കോട്ടയ്ക്കൽ ദേവദാസന് വീരശൃംഖല സമർപ്പിച്ചു

mattanur
തളി പത്മശ്രീ കല്യാണമണ്ഡപത്തിൽ നടന്ന 'സുദേവം' ചടങ്ങിൽ കോട്ടയ്ക്കൽ ദേവദാസിന് മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ വീരശൃംഖല നൽകി ആദരിക്കുന്നു.

കോഴിക്കോട്: കഥകളി കലാകാരൻ കോട്ടയ്ക്കൽ ദേവദാസന് വീരശൃംഖല സമർപ്പിച്ചു. തോടയം കഥകളി യോഗത്തിന്റെ ആഭിമുഖ്യത്തിൽ തളി പത്മശ്രീ കല്യാണ മണ്ഡപത്തിൽ നടന്ന യോഗത്തിൽ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരാണ് വീരശൃംഖല സമർപ്പിച്ചത്. ദേവദാസനെ ആദരിക്കുമ്പോൾ താനാണ് ആദരണീയനാവുന്നതെന്ന് മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ പറഞ്ഞു.

കാലടി സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ എം.വി. നാരായണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ശരത് എ. ഹരിദാസൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ. കൃഷ്ണനുണ്ണി രാജ ഛായാചിത്രവും ശിവൻ നമ്പൂതിരി കീർത്തിപത്രവും സമർപ്പിച്ചു. കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ , കോട്ടയ്ക്കൽ മധു, ഡോ.വേണുഗോപാൽ , കളർകോട് മുരളി , വിനു വാസുദേവൻ, ശ്രീജിത്ത് മേനോൻ, ഡോ. ബാലചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
പകൽ ആചാര്യവന്ദനം, മോഹിനിയാട്ടം, ഇരട്ട തായമ്പക, കഥകളിപ്പദ കച്ചേരി, സുഹൃദ് സമ്മേളനം എന്നിവയും രാത്രിയോടെ നളചരിതം നാലാം ദിവസം, കർണശപഥം, ദക്ഷയാഗം കഥകളി എന്നിവയും അരങ്ങേറി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOPTTACKAL DEVDAS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.