SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.22 PM IST

210 ഇടത്ത് ധാരണ: കോൺ. ബ്ലോക്ക് പ്രസിഡന്റ്; കരട് പട്ടിക കൈമാറി

p

തിരുവനന്തപുരം: കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ കരട് പട്ടിക പാർട്ടി നേതൃത്വത്തിന് കൈമാറി കെ.പി.സി.സി ഉപസമിതി. ദിവസങ്ങൾ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിൽ 210 ഇടത്ത് ഉപസമിതി ഒറ്റപ്പേരിലേക്കെത്തി.

ആകെയുള്ള 285 ബ്ലോക്ക് പ്രസിഡന്റുമാരിൽ പത്തോളം ഇടങ്ങളിൽ സമീപകാലത്ത് നിയമിതരായവരുണ്ട്. ചിലർ അന്തരിച്ച ഒഴിവിലും മറ്റുമാണിത്. ഇവയൊഴിച്ച് തർക്കമുള്ള ഇടങ്ങളിൽ രണ്ട് പേരുകൾ ഉൾക്കൊള്ളിച്ചതാണ് കരട് പട്ടിക . ഈ പട്ടിക കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും നേതൃത്വത്തിൽ ഉന്നത നേതാക്കൾ പരിശോധിച്ച് അന്തിമ ധാരണയിലെത്തും. നാളെ ഉന്നത നേതാക്കൾ യോഗം ചേർന്നേക്കും.

മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിക്കാനുള്ള പ്രക്രിയയിലേക്ക് ഇന്ന് കടക്കും. ജില്ലാതല ഉപസമിതികൾ യോഗം ചേർന്ന് ഇക്കാര്യത്തിൽ ധാരണയിലെത്താനാണ് നിർദ്ദേശം .തർക്കമുള്ള പേരുകൾ മാത്രം കെ.പി.സി.സിക്ക് കൈമാറിയാൽ മതി. കെ.പി.സി.സി നേതൃത്വം ചർച്ച ചെയ്ത് അന്തിമ ധാരണയിലെത്തും.അതിന് ശേഷം ഡി.സി.സി ഭാരവാഹികളുടെ കാര്യത്തിലേക്ക് കടക്കും. അത് ജൂൺ ആദ്യ വാരത്തിലേക്ക് നീളും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KPCC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.