പ്രചാരണം നയിക്കാൻ കെ.പി.സി.സിക്ക് അഞ്ച് ഉപസമിതി

സ്വന്തം ലേഖകൻ | Tuesday 12 February 2019 1:16 AM IST
congress

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കായി എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് അദ്ധ്യക്ഷനായ കോ-ഓർഡിനേഷൻ കമ്മിറ്റി അടക്കം അഞ്ച് കെ.പി.സി.സി ഉപസമിതികൾ ദേശീയ നേതൃത്വം പ്രഖ്യാപിച്ചു.

കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആണ് തിരഞ്ഞെടുപ്പു സമിതിക്ക് നേതൃത്വം നൽകുക. പ്രചാരണ സമിതിക്ക് കെ. മുരളീധരനും പബ്ളിസിറ്റി സമിതിക്ക് വി.എസ്. ശിവകുമാറും നേതൃത്വം നൽകും. പാലോട് രവി മീഡിയാ കോ-ഓർഡിനേഷൻ കമ്മിറ്റി അദ്ധ്യക്ഷനായിരിക്കും. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അംഗീകരിച്ച സമിതികളുടെ വിവരം സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് പുറത്തുവിട്ടത്.

 തിരഞ്ഞെടുപ്പ് സമിതി

26 അംഗങ്ങളും നാല് എക്‌സ് ഒഫിഷ്യോ അംഗങ്ങളും ചേർന്നതാണ് സംസ്ഥാന തിരഞ്ഞെടുപ്പു സമിതി. അംഗങ്ങൾ: മുല്ലപ്പള്ളി രാമചന്ദ്രൻ, എ.കെ.ആന്റണി, രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, കെ.സി. വേണുഗോപാൽ, പി.സി. ചാക്കോ, കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ, ബെന്നി ബെഹ‌നാൻ,​ കെ. മുരളീധരൻ, വയലാർ രവി, വി.എം. സുധീരൻ, എം.എം. ഹസൻ, പി.ജെ. കുര്യൻ, പി.പി. തങ്കച്ചൻ, ആര്യാടൻ മുഹമ്മദ്, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, വി.ഡി. സതീശൻ, കെ.വി. തോമസ്, കെ.സി. ജോസഫ്, എ.പി. അനിൽ കുമാർ, ജോസഫ് വാഴക്കൻ, പി.സി. വിഷ്‌ണുനാഥ്, ഷാനിമോൾ ഉസ‌്മാൻ, പന്തളം സുധാകരൻ, വി. എസ്. ശിവകുമാർ. എക്‌സ് ഒഫീഷ്യോ അംഗങ്ങൾ: ഡീൻ കുര്യാക്കോസ്, അഭിജിത്, ലതികാ സുഭാഷ്, അബ്‌ദുൾ സലാം.

 പ്രചാരണ സമിതി

കെ.മുരളീധൻ അദ്ധ്യക്ഷനായ 35 അംഗ സമിതിയുടെ കൺവീനർ വി.എസ്. ജോയ് ആണ്. അംഗങ്ങൾ: വി.എസ്. വിജയരാഘവൻ, കെ. ബാബു, ആർ. ചന്ദ്രശേഖരൻ, പ്രതാപവർമ്മ തമ്പാൻ, വി.ജെ. പൗലോസ്, കെ. ശിവദാസൻ നായർ, മാലേത്ത് സരളാദേവി, പി.ജെ. ജോയ്, പി.കെ. ജയലക്ഷ്‌മി, എഴുകോൺ നാരായണൻ, വർക്കല കഹാർ, ആര്യാടൻ ഷൗക്കത്ത്, ആദം മുൽസി, ടോമി കല്ലാനി, മാത്യു കുഴൽനാടൻ, എ.എ. ഷുക്കൂർ, സൗമിനി ജെയിൻ,​ സണ്ണിക്കുട്ടി എബ്രഹാം, കൊട്ടത്തല മോഹൻ.

 പബ്ളിസിറ്റി സമിതി

വി.എസ്. ശിവകുമാർ അദ്ധ്യക്ഷനും പി.എസ്. പ്രശാന്ത് കൺവീനറുമായ സമിതിയിലെ അംഗങ്ങൾ: എൻ. പീതാംബരക്കുറുപ്പ്, സി.കെ. ശ്രീധരൻ, അജയ് തറയിൽ, സി.വി. ബാലചന്ദ്രൻ, റിങ്കു ചെറിയാൻ, ഇ. ഷമീർ, എം.എ. ലത്തീഫ് കഴക്കൂട്ടം എന്നിവരടക്കം 36 പേർ.

 മീഡിയാ കോ- ഓർഡിനേഷൻ

മാദ്ധ്യമങ്ങളുടെ ഏകോപനത്തിനായി പാലോട് രവി അദ്ധ്യക്ഷനും വിജയൻ തോമസ് കൺവീനറുമായി നിയോഗിച്ച കമിറ്റിയിലെ അംഗങ്ങൾ: പന്തളം സുധാകരൻ, കെ.സി. അബു, രാജ്മോഹൻ ഉണ്ണിത്താൻ, എം.പി. വിൻസെന്റ്, റോയ് കെ. പൗലോസ്, ടി.വി. ചന്ദ്രമോഹൻ, ടോണി ചമ്മണി, എബി കുര്യാക്കോസ്, കെ.ടി. ബെന്നി, വിദ്യാ ബാലകൃഷ്‌ണൻ, മേരി ദാസൻ കൊല്ലം, അസിനാർ കാഞ്ഞങ്ങാട്, ബാബു രാജ് മലപ്പുറം, ഷെറിൻ വർഗീസ്, കെ. എ.അബ്ബാസ് എന്നിവരടക്കം 35 പേർ.

 ഏകോപനത്തിന് ജംബോ കമ്മിറ്റി

മുകുൾ വാസ്‌നിക് അദ്ധ്യക്ഷനായ തിരഞ്ഞെടുപ്പ് കോ-ഓർഡിനേഷൻ കമ്മിറ്റിയിൽ 58 അംഗങ്ങൾ. മറ്റു നാല് സമിതികളുടെ അദ്ധ്യക്ഷന്മാരും ഏകോപന സമിതിയിലുണ്ടാകും. പ്രധാന അംഗങ്ങൾ: മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, കെ.സി. വേണുഗോപാൽ, പി.സി. ചാക്കോ, പി.ജെ. കുര്യൻ, കൊടിക്കുന്നിൽ സുരേഷ്, കെ.സുധാകരൻ, വയലാർ രവി, സി.വി.പത്മരാജൻ, തെന്നല ബാലകൃഷ്‌ണപിള്ള, പി.പി. തങ്കച്ചൻ, വി.എം. സുധീരൻ, എം.എം. ഹസൻ, കെ. മുരളീധരൻ, പാലോട് രവി, വി. എസ്. ശിവകുമാർ, എൻ. ശക്തൻ, നിയാസ്, പി.സി. വിഷ്‌ണുനാഥ്, ഡൊമനിക് പ്രസന്റേഷൻ, സി.പി. മുഹമ്മദ്, പി. മോഹരാജ്, കെ.സി. റോസക്കുട്ടി, പുനലൂർ മധു, പി. എ. മാധവൻ, കരകുളം കൃഷ്‌ണപിള്ള, ഒ. അബ്‌ദുൾറഹ്മാൻ കുട്ടി, ഇ. മുഹമ്മദ് കുഞ്ഞി, സജീവ് മാറോളി

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA