SignIn
Kerala Kaumudi Online
Friday, 27 September 2024 4.07 PM IST

കെ.പി.പി.എച്ച്.എ സംസ്ഥാന സമ്മേളനം നാളെ മുതൽ

Increase Font Size Decrease Font Size Print Page
kppcha

തിരുവനന്തപുരം:എയ്ഡഡ് പ്രൈമറി പ്രധാനാദ്ധ്യാപകരുടെ സ്വതന്ത്ര സംഘടനയായ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ) സംസ്ഥാന സമ്മേളനം നാളെ മുതൽ ബുധനാഴ്ച വരെ നടക്കുമെന്ന് സംഘാടകസമിതി ജനറൽ കൺവീനർ എം.ഐ.അജികുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒളിമ്പ്യാ ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ ഉദ്ഘാടനം ചെയ്യും. കെ.പി.പി.എച്ച്.എ.സംസ്ഥാന പ്രസിഡന്റ് പി.കൃഷ്ണപ്രസാദ് അദ്ധ്യക്ഷനാവും. 3.30ന് യാത്രയയപ്പ് സമ്മേളനം ആന്റണി രാജു എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.പി.പി.എച്ച്.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.നരേന്ദ്രബാബു അദ്ധ്യക്ഷനാവും. സംഘടനാ സംസ്ഥാന വൈസ് പ്രസിഡന്റ് അജി സ്‌കറിയ,​ അസി. സെക്രട്ടറി സി.എഫ്.റോബിൻ തുടങ്ങിയവർ സംസാരിക്കും. 30ന് രാവിലെ 10ന് വഴുതയ്ക്കാട് മൗണ്ട് കാർമൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. വി.ജോയ്.എം.എൽ.എ അദ്ധ്യക്ഷനാവും. ഉച്ചയ്ക്ക് 12ന് വി.കെ.പ്രശാന്ത്.എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന വിദ്യാഭ്യാസ-സാംസ്കാരിക സമ്മേളനം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. മേയ് 1ന് രാവിലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. വാർത്താസമ്മേളനത്തിൽ കെ.പി.പി.എച്ച്.എ സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ,പബ്ലിസിറ്റി കൺവീനർ പി.എസ്.സുജികുമാർ,ജില്ലാ സെക്രട്ടറി നൂർജഹാൻ,സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എസ്.ഷീജ, ജേക്കബ് സജി എന്നിവരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KPPCHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.